Asianet News MalayalamAsianet News Malayalam

എസ്ബിഐ ജീവനക്കാര്‍ പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്ക് 100 കോടി രൂപ നൽകും

എസ്ബിഐ ജീവനക്കാരുടെ കൂട്ടായ ഈ ശ്രമത്തിന്റെ ഭാഗമായി പിഎം കെയേഴ്‌സ് ഫണ്ടിലേക്കു 100 കോടി രൂപയുടെ സംഭാവനയാകും നല്‍കുക.

SBI employees pledge Rs. 100 crore to PM CARES Fund
Author
Thiruvananthapuram, First Published Apr 1, 2020, 10:24 AM IST

തിരുവനന്തപുരം: കോവിഡ് 19-നെതിരായ പോരാട്ടത്തിനായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2,56,000-ഓളം വരുന്ന ജീവനക്കാര്‍ രണ്ടു ദിവസത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കും. എസ്ബിഐ ജീവനക്കാരുടെ കൂട്ടായ ഈ ശ്രമത്തിന്റെ ഭാഗമായി പിഎം കെയേഴ്‌സ് ഫണ്ടിലേക്കു 100 കോടി രൂപയുടെ സംഭാവനയാകും നല്‍കുക.

എസ്ബിഐയുടെ സാമൂഹ്യ പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2019-20 സാമ്പത്തിക വര്‍ഷത്തെ ലാഭത്തിന്റെ 0.25 ശതമാനം കോവിഡ്19-ന് എതിരായ പോരാട്ടത്തിനായി നല്‍കുമെന്ന് കഴിഞ്ഞയാഴ്ച എസ്ബിഐ പ്രഖ്യാപിച്ചിരുന്നു.

തങ്ങളുടെ എല്ലാ ജീവനക്കാരും രണ്ടു ദിവസത്തെ ശമ്പളം പിഎം കെയേഴ്‌സ് ഫണ്ടിലേക്കു നല്‍കാന്‍ സ്വമേധയാ മുന്നോട്ടു വന്നത് എസ്ബിഐയെ സംബന്ധിച്ച് അഭിമാനാര്‍ഹമാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ബാങ്ക് ചെയര്‍മാന്‍ രജനീഷ് കുമാര്‍ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios