Asianet News MalayalamAsianet News Malayalam

ലോൺ ആപ്പുകളെ സൂക്ഷിക്കുക, മുന്നറിയിപ്പുമായി എസ്ബിഐ

ഏറ്റവും എളുപ്പത്തിൽ ഉടനടി ലോൺ ലഭിക്കുമെന്ന വാഗ്ദാനവുമായി എത്തുന്ന ലോൺ ആപ്പുകളെ സൂക്ഷിക്കുക. സംശയാസ്‌പദമായ ലിങ്കുകൾ കണ്ടാൽ ചെയ്യേണ്ടത് എന്ത്? 6  വഴികൾ നിർദേശിച്ച് എസ്ബിഐ
 

SBI has cautioned customers against instant loan apps
Author
First Published Nov 24, 2022, 3:04 PM IST

മുംബൈ: ഇൻസ്റ്റന്റ് ലോൺ ആപ്പുകൾക്കെതിരെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ഏറ്റവും എളുപ്പത്തിൽ ഉടനടി ലോൺ ലഭിക്കുമെന്ന വാഗ്ദാനവുമായി എത്തുന്ന ലോൺ ആപ്പുകളെ സൂക്ഷിക്കണമെന്നും ഇത്തരത്തിലുള്ള ആപ്പുകളുടെ കെണിയിൽ വീഴാതിരിക്കാൻ ഉപഭോക്താക്കൾക്ക് പിന്തുടരേണ്ട ചില സുരക്ഷാ മാർഗങ്ങളും രാജ്യത്തെ മുൻനിര വായ്പാ ദാതാക്കളായ എസ്ബിഐ പങ്കുവെച്ചു. സംശയാസ്‌പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക എന്ന് എസ്ബിഐ പറയുന്നു. ഒപ്പം ഉപഭോക്താക്കളുടെ വിവരങ്ങൾ ബാങ്ക് അല്ലെങ്കിൽ ഫിനാൻഷ്യൽ കമ്പനിയായി കാണിക്കുന്ന കമ്പനികൾക്ക് നൽകാതിരിക്കുക എന്നും എസ്ബിഐ വ്യക്തമാക്കി.  സൈബർ കുറ്റകൃത്യങ്ങൾ എല്ലാം തന്നെ  https://cybercrime.gov.in എന്ന വെബ്സൈറ്റിൽ റിപ്പോർട്ട് ചെയ്യുക എന്ന് എസ്ബിഐ ട്വീറ്റ് ചെയ്തു.

എസ്ബിഐയുടെ 6  സുരക്ഷാ മാർഗങ്ങൾ ഇവയാണ് 

1) ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് ഏതൊരു ആപ്പിന്റെയും ആധികാരികത പരിശോധിക്കുക.

2) സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.

3) നിങ്ങളുടെ ഡാറ്റ മോഷ്ടിച്ചേക്കാവുന്ന അനധികൃത ആപ്പുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

4) നിങ്ങളുടെ ഡാറ്റ മോഷ്ടിക്കപ്പെടാതെ സുരക്ഷിതമാക്കാൻ വേണ്ടി, ആപ്പുകൾക്കുള്ള അനുമതികൾ ശ്രദ്ധിച്ച് നൽകുക. 

5) സംശയാസ്പദമായ പണമിടപാട് ആപ്പുകൾ കണ്ടാൽ ലോക്കൽ പോലീസ് അധികാരികളെ അറിയിക്കുക.

6) നിങ്ങളുടെ എല്ലാ സാമ്പത്തിക ആവശ്യങ്ങൾക്കും http://bank.sbi സന്ദർശിക്കുക. 

ബാങ്കുകൾക്കും ആർബിഐയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾക്കും സംസ്ഥാന സർക്കാരുകൾ നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾക്കും നിയമാനുസൃത വായ്പകൾ വാഗ്ദാനം ചെയ്യാവുന്നതാണ്.മാത്രമല്ല, ഉപഭോക്താക്കൾ ഒരിക്കലും നിങ്ങളുടെ കെവൈസി  ഡോക്യുമെന്റുകളുടെ പകർപ്പുകൾ അറിയാത്ത വ്യക്തികളുമായും സ്ഥിരീകരിക്കാത്ത/അനധികൃത ആപ്പുകളുമായും പങ്കിടരുത് കൂടാതെ അത്തരം സംഭവങ്ങൾ ഉണ്ടായാൽ  ബന്ധപ്പെട്ട നിയമ നിർവ്വഹണ ഏജൻസികളെ അറിയിക്കുകയും വേണം.
 

Follow Us:
Download App:
  • android
  • ios