സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ക്രെഡിറ്റ് കാര്‍ഡ് ലഭിക്കും.
രാജ്യത്ത് ഫ്രീലാന്‍സിംഗ്, കരാര്‍ ജോലികള്‍, സ്വന്തമായി ബിസിനസ്സ് എന്നിവ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. പരമ്പരാഗതമല്ലാത്ത തൊഴില്‍ മേഖല അതിവേഗം വളരുന്നതിനാല്‍ സ്ഥിരമായ പ്രതിമാസ വരുമാനമില്ലാത്തതിനാല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ പോലുള്ളവ ലഭിക്കുന്നത് പലപ്പോഴും ബുദ്ധിമുട്ടാണ്. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ക്രെഡിറ്റ് കാര്‍ഡ് ലഭിക്കും. എന്നാല്‍ ഇതിനുള്ള അംഗീകാരം പ്രധാനമായും താഴെ പറയുന്ന കാര്യങ്ങളെ ആശ്രയിച്ചിരിക്കും:
വരുമാനം: ബിസിനസ് സ്റ്റേറ്റ്മെന്റുകളോ ആദായ നികുതി റിട്ടേണുകളോ വഴിയുള്ള വരുമാനം തെളിയിക്കല്‍
മികച്ച ക്രെഡിറ്റ് സ്‌കോര്‍: നല്ലൊരു ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടായിരിക്കണം.
സ്ഥിരമായ ബിസിനസ്സിന്റെ തെളിവ്: ബിസിനസ്സ് സ്ഥിരമാണെന്ന് തെളിയിക്കുന്ന രേഖകള്‍.
സ്വതന്ത്ര കരാറുകാര്‍, ഡോക്ടര്‍മാര്‍, ആര്‍ക്കിടെക്റ്റുകള്‍, കണ്‍സള്‍ട്ടന്റുമാര്‍, വ്യാപാരികള്‍, ബിസിനസ്സ് ഉടമകള്‍ എന്നിവര്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നതിന് ബാങ്കുകള്‍ക്ക് ശമ്പളക്കാരെ അപേക്ഷിച്ച് വ്യത്യസ്ത മാനദണ്ഡങ്ങളുണ്ടാകും.
സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കുള്ള ക്രെഡിറ്റ് കാര്‍ഡ് യോഗ്യതാ മാനദണ്ഡങ്ങള്‍
ഓരോ ബാങ്കിനും വ്യത്യസ്ത യോഗ്യതാ മാനദണ്ഡങ്ങള്‍ ഉണ്ടെങ്കിലും, പൊതുവായ ചില മാനദണ്ഡങ്ങള്‍ താഴെ നല്‍കുന്നു:
പ്രായം: 21 വയസ്സ് മുതല്‍ 65 വയസ്സ് വരെ.
വാര്‍ഷിക വരുമാനം: കുറഞ്ഞത് 2 ലക്ഷം രൂപ മുതല്‍ 5 ലക്ഷം രൂപ വരെ .
ബിസിനസ്സ് പ്രവര്‍ത്തിച്ച വര്‍ഷങ്ങള്‍: തുടര്‍ച്ചയായി 1 മുതല്‍ 3 വര്‍ഷം വരെ.
ആവശ്യമുള്ള ക്രെഡിറ്റ് സ്‌കോര്‍: 700-ഓ അതില്‍ കൂടുതലോ.
പൗരത്വം: ഇന്ത്യന്‍ പൗരന്‍ ആയിരിക്കണം.
സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് ആവശ്യമായ രേഖകള്‍
സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാന്‍ താഴെ പറയുന്ന രേഖകള്‍ ആവശ്യമാണ്:
- ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും.
- ഒന്ന് മുതല്‍ രണ്ട് വര്‍ഷത്തെ ആദായ നികുതി റിട്ടേണുകള്‍
- കഴിഞ്ഞ ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍.
- ബിസിനസ്സ് രജിസ്‌ട്രേഷന്‍ തെളിവ് അല്ലെങ്കില്‍ പ്രൊഫഷണല്‍ ലൈസന്‍സിന്റെ തെളിവ്.
- പാസ്പോര്‍ട്ട് സൈസ് ഫോട്ടോ.
- തിരിച്ചറിയല്‍ രേഖയും ഓഫീസ് വിലാസത്തിന്റെ തെളിവും


