ഓഹരി വിപണി ഇന്ന് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സൂചികകൾ ഉയർന്നു. നേട്ടത്തിലുള്ള ഓഹരികൾ അറിയാം
മുംബൈ: ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 33 പോയിന്റ് ഉയർന്ന് 17,350 ലും ബിഎസ്ഇ സെൻസെക്സ് 100 പോയിന്റ് ഉയർന്ന് 58,245 ലെവലിലും എത്തി.
നിഫ്ടിയിൽ ഇന്ന് ഐഷർ മോട്ടോഴ്‌സ്, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, സിപ്ല എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ ഭാരതി എയർടെൽ, റിലയൻസ്, ടാറ്റ സ്റ്റീൽ എന്നിവ സെൻസെക്‌സിൽ നേട്ടമുണ്ടാക്കി.
അതേസമയം, നിഫ്റ്റി മിഡ്‌ക്യാപ് 100 0.1 ശതമാനം ഇടിഞ്ഞപ്പോൾ നിഫ്റ്റി സ്‌മോൾക്യാപ് 100 0.3 ശതമാനം ഉയർന്നു. മേഖലാടിസ്ഥാനത്തിൽ, നിഫ്റ്റി മെറ്റലും നിഫ്റ്റി ഫാർമയും നേരിയ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. എന്നിരുന്നാലും, നിഫ്റ്റി ഓട്ടോ, നിഫ്റ്റി മീഡിയ സൂചികകൾ വ്യാപാരത്തിൽ ഇടിഞ്ഞു.
Read Also: റേഷൻ മണ്ണെണ്ണ വില 13 രൂപ കുറച്ചു; കേരളത്തിൽ കുറയില്ല, കാരണം ഇതാണ്
വ്യക്തിഗത ഓഹരികൾ പരിശോധിക്കുമ്പോൾ, അദാനി ട്രാൻസ്മിഷന്റെ ഓഹരികൾ അവരുടെ ജൂൺ പാദ ഫലത്തിന് (Q1FY23) മുന്നോടിയായി 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 3,528 രൂപയിലെത്തി. കൂടാതെ, റിലയൻസ് ജിയോ പ്ലാറ്റ്‌ഫോമുകൾ അതിന്റെ ഓർക്കസ്‌ട്രേഷൻ പ്ലാറ്റ്‌ഫോമായ ഹൈപ്പർസെൻസുമായി പങ്കാളിത്തം പ്രഖ്യാപിച്ചതിന് ശേഷം 20 ശതമാനം ഉയർന്ന് ഒരു ഷെയറിന് 33 രൂപയായി.
Read Also: വായ്പാ നിരക്ക് ഉയർന്നേക്കും; ആർബിഐ പണനയ യോഗം നാളെ
യുഎസ് വിപണികളിൽ ഒറ്റരാത്രി വ്യാപാരത്തിൽ ഇടിവുണ്ടായിട്ടുണ്ടെങ്കിലും, ഏഷ്യൻ വിപണി കൂടുതൽ മുന്നേറുമെന്നാണ് സൂചന. വിദേശ നിക്ഷേപകരുടെ തിരിച്ചുവരവിന്റെ പശ്ചാത്തലത്തിൽ ഓഹരി വിപണി പ്രതാപം തിരിച്ചു പിടിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യൻ വിപണിയിൽ, വിദേശ സ്ഥാപന നിക്ഷേപക ഇന്നലെ 825 കോടി രൂപയുടെ ഓഹരികളിൽ നിക്ഷേപം നടത്തി.
Read Also: വൈദ്യുതി കുടിശ്ശിക വേഗം തീർക്കൂ: സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി
അതേസമയം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണ നയ അവലോകന യോഗം ഇൻ ആരംഭിക്കും. വെള്ളിയാഴ്ച്ച അവസാനിക്കുന്ന യോഗത്തിന് ശേഷം ആർബിഐ നിരക്കുകൾ 50 ബേസിസ് പോയിന്റ് വരെ ഉയർത്തിയേക്കും. രാജ്യത്തെ പണപ്പെരുപ്പം മെയ് മാസത്തെ 7.04 ശതമാനവുമായി താരതമ്യം ചെയ്താൽ ജൂണിൽ 7.01 ശതമാനമായി കുറഞ്ഞിട്ടുണ്ട്. എന്നാൽ അപ്പോഴും ആർബിഐയുടെ ഉയർന്ന പരിധിയായ 6 ശതമാനത്തിന് മുകളിൽ തന്നെയാണ് പണപ്പെരുപ്പം. ഏപ്രിലിൽ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു രാജ്യത്തെ പണപ്പെരുപ്പം. 7.79 വരെ പണപ്പെരുപ്പം ഉയർന്നിരുന്നു. ഇതിനെ തുടർന്ന് അപ്രതീക്ഷിത പണ നയ യോഗം ചേർന്ന് ആർബിഐ റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് ഉയർത്തി. തുടർന്ന് ജൂണിൽ റിപ്പോ നിരക്ക് വീണ്ടും 50 ബേസിസ് പോയിൻറ് വർദ്ധിപ്പിച്ചു. പോളിസി റിപ്പോ നിരക്ക് നിലവിൽ 4.90 ശതമാനം ആണ്.
