സൂചികകൾ ഉയർന്നു. സെൻസെക്‌സും, നിഫ്റ്റിയും നഷ്ടത്തിൽ നിന്നും നേട്ടത്തിലേക്ക് ഉയർന്നു. നേട്ടത്തിലുള്ള ഓഹരികൾ അറിയാം
മുംബൈ: നഷ്ടത്തിൽ ആരംഭിച്ച ഓഹരി വിപണി (share market) നേട്ടത്തിൽ വ്യപാരം അവസാനിപ്പിച്ചു. സെൻസെക്‌സ് (sensex) 20.86 പോയിന്റ് അഥവാ 0.04 ശതമാനം ഉയർന്ന് 58,136.36ലും നിഫ്റ്റി (nifty) 5.50 പോയിന്റ് അഥവാ 0.03 ശതമാനം ഉയർന്ന് 17,345.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് വിപണിയിൽ ഏകദേശം 1829 ഓഹരികൾ മുന്നേറി, 1460 ഓഹരികൾ ഇടിഞ്ഞു, 122 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.
നിഫ്ടിയിൽ ഇന്ന്, ഇൻഡസ്ഇൻഡ് ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, എൻടിപിസി, മാരുതി സുസുക്കി, പവർ ഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി. അതേസമയം, യുപിഎൽ, ഹീറോ മോട്ടോകോർപ്പ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.
മേഖലകൾ നോക്കുമ്പോൾ ബാങ്ക്, പവർ സൂചികകൾ 2 ശതമാനം വീതം ഉയർന്നപ്പോൾ റിയൽറ്റി സൂചിക 1.7 ശതമാനം ഇടിഞ്ഞു.ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 0.5 ശതമാനം വരെ ഉയർന്നു.
Read Also: ഓഗസ്റ്റിലെ ആദ്യ നഷ്ടം നേരിട്ട് വിപണി; സെൻസെക്സ് 150 പോയിന്റ് താഴ്ന്നു
വിദേശ നിക്ഷേപ വരവ്, ക്രൂഡ് ഓയിൽ വിലയിലെ ഇടിവ്, എന്നിവയെ തുടർന്ന് യുഎസ് ഡോളറിനെതിരെ ഏകദേശം ഒരു മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 78.71 ൽ രൂപ വ്യാപാരം അവസാനിപ്പിച്ചു.
വിദേശ നിക്ഷേപകരുടെ തിരിച്ച് വരവുകൾക്ക് ശേഷം വെള്ളിയാഴ്ച ഇന്ത്യൻ ഓഹരികൾ നേട്ടമുണ്ടാക്കിയിരുന്നു. കഴിഞ്ഞ ആഴ്‌ചയിൽ, നിഫ്റ്റി സൂചിക കഴിഞ്ഞ ആഴ്‌ച 2.62 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ 2022 ജൂലൈയിൽ 8.70 ശതമാനം പ്രതിമാസ നേട്ടം രേഖപ്പെടുത്തി. അതുപോലെ, ബിഎസ്‌ഇ സെൻസെക്‌സ് കഴിഞ്ഞ ആഴ്‌ച 2.67 ശതമാനം ഉയർന്നപ്പോൾ 2022 ജൂലൈയിൽ 8.50 ശതമാനം പ്രതിമാസ നേട്ടം രേഖപ്പെടുത്തി. .
മൂന്ന് മാസത്തെ കുത്തനെയുള്ള ഇടിവിന് ശേഷം ഈ മാസം നിഫ്റ്റി 8 ശതമാനത്തിലധികം നേട്ടമുണ്ടാക്കി, ബാങ്കിംഗ്, സാമ്പത്തിക മേഖലയാണ് ഈ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. എല്ലാ മേഖലകളും നേട്ടം തൊട്ടപ്പോൾ നിഫ്റ്റി 17000 കടന്നു. ഓഗസ്റ്റിലേക്ക് കടന്നപ്പോൾ വിപണി ഈ നേട്ടം ആവർത്തിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് നിക്ഷേപകർ.
