നെറ്റ്ഫ്ലിക്‌സ് അല്ലെങ്കിൽ ആമസോൺ പ്രൈം പാസ്‌വേഡ് പങ്കിടുന്നത് ക്രിമിനൽ കുറ്റകരമാണ്. ഈ രാജ്യത്ത് നിയമകുരുക്കളിൽ പെട്ടേക്കാം. ഉപയോക്താക്കൾ ശ്രദ്ധിക്കുക  

വീഡിയോ സ്ട്രീമിംഗ് സേവനങ്ങൾക്കായി നെറ്റ്ഫ്ലിക്സ് അല്ലെങ്കിൽ ആമസോൺ പ്രൈം പോലുള്ളവയുടെ പാസ്‌വേഡുകൾ പങ്കിടുമ്പോൾ ജാഗ്രത പാലിക്കണം. കാരണം അങ്ങനെ ചെയ്യുന്നത് നിയമപരമായ പ്രശ്നങ്ങളിലേക്ക് തള്ളി വിട്ടേക്കാം. നെറ്റ്ഫ്ലിക്‌സ് അല്ലെങ്കിൽ ആമസോൺ പ്രൈം പാസ്‌വേഡ് പങ്കിടുന്നത് യുകെയിൽ കൃണാൽ കുറ്റമാണ്. പാസ്‌വേഡുകൾ കൈമാറുന്നത് നിയമവിരുദ്ധമാണെന്ന് രാജ്യത്തെ ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓഫീസ് (ഐപിഒ) പ്രഖ്യാപിച്ചു.

പാസ്‌വേഡ് പങ്കിട്ടാൽ ഉപഭോക്താക്കളിൽ നിന്ന് പണം ഈടാക്കാൻ തുടങ്ങുമെന്ന് നെറ്റ്ഫ്ലിക്സ് ഇതിനകം പറഞ്ഞിട്ടുണ്ട്. ഉപഭോക്താക്കൾ അവരുടെ പാസ്‌വേഡുകൾ സുഹൃത്തുക്കളുമായോ മാറ്റ് വ്യക്തികളുമായോ പങ്കിടുന്നത് നെറ്റ്ഫ്ലിക്‌സിന്റെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിരുദ്ധമാണെങ്കിലും, ഒന്നിലധികം ഉപയോക്താക്കളുമായി അക്കൗണ്ട് പങ്കിടുന്നത് സാധാരണമായി മാറിയിരിക്കുന്നു. പകർപ്പവകാശ നിയന്ത്രണങ്ങൾ ലംഘിക്കുന്നതിനാൽ പാസ്‌വേഡുകൾ പങ്കിടുന്നത് നിരോധിച്ചിരിക്കുന്നുവെന്ന് ഐപിഒ വ്യക്തമാക്കുന്നു. 

സിനിമകൾ, ടിവി ഷോകൾ, അല്ലെങ്കിൽ തത്സമയ കായിക പരിപാടികൾ എന്നിവ കാണാനായി പാസ്‌വേഡ് പങ്കിട്ടാൽ കുടുങ്ങും . ഐ‌പി‌ഒ പ്രകാരം, ആവശ്യമെങ്കിൽ ഒരു കേസ് ഫയൽ ചെയ്യാൻ സ്ട്രീമിംഗ് പ്ലാറ്റഫോമിന് അവകാശമുണ്ട്. മാറ്റ് വ്യക്തികളുമായി ങ്ങളുടെ ക്രെഡൻഷ്യലുകൾ പങ്കിടുന്ന ഉപഭോക്താക്കൾക്ക് ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ നിന്നും കനത്ത പിഴകൾ നേരിടേണ്ടിവരും. 

 നെറ്റ്ഫ്ലിക്സിന്റെ കണക്കുകൾ അനുസരിച്ച് ടെലിവിഷൻ സ്ട്രീമിംഗ് സേവനത്തിനായി പണം നൽകാത്ത 100 ദശലക്ഷത്തിലധികം വീടുകൾ കമ്പനിയുടെ ഏകദേശം 222 ദശലക്ഷം പണമടയ്ക്കുന്ന ഉപഭോക്താക്കളുമായി അക്കൗണ്ടുകൾ പങ്കിടുന്നുണ്ട്. നെറ്റ്ഫ്ലിക്‌സിന് ഇത് കാരണം വലിയ നഷ്ടം നേരിടേണ്ടി വന്നിരുന്നു. ഇതോടെയാണ് ഇനി മുതൽ പാസ്‌വേഡ് പങ്കിട്ടാൽ പിഴ ചുമത്തുമെന്ന തീരുമാനത്തിലേക്ക് നെറ്റ്ഫ്ലിക്സ് എത്തിയത്.