ഒരേ ബാങ്കിൽ ഒന്നിൽ കൂടുതൽ സേവിംഗ്സ് അക്കൗണ്ടുകൾ തുറക്കാമോ; ഉപയോക്താക്കൾ അറിയേണ്ടതെല്ലാം
ഒരേ ബാങ്കിൽ ഒരാൾക്ക് രണ്ടോ അതിലധികമോ സേവിംഗ്സ് അക്കൗണ്ടുകൾ തുറക്കാൻ കഴിയുമോ?
സേവിങ്സ് അക്കൗണ്ട് ഇല്ലാത്തവർ ഇന്ന് ചുരുക്കമായിരിക്കും. സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന്റെ ആദ്യപടിയായി സേവിങ്സ് അക്കൗണ്ടിനെ കാണുന്നവരുണ്ട്. സേവിംഗ്‌സ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമ്പോൾ ആവശ്യാനുസരണം ഡെബിറ്റ് കാർഡ് ഉപയോഗിച്ച് എവിടെ നിന്നും പിൻവലിക്കാൻ സാധിക്കുന്നത് സൗകര്യമാണ്. ഒറ്റയ്ക്ക് എത്ര സേവിങ്സ് അക്കൗണ്ടുകൾ വരെയും തുറക്കാം, എന്നാൽ ഒരേ ബാങ്കിൽ ഒരാൾക്ക് രണ്ടോ അതിലധികമോ സേവിംഗ്സ് അക്കൗണ്ടുകൾ തുറക്കാൻ കഴിയുമോ? കഴിയും എന്നാണ് ഉത്തരം. എന്നാൽ ഇതിന്റ ഗുണവും ദോഷവും പരിശോധിക്കണം.
രണ്ട് സേവിംഗ്സ് അക്കൗണ്ടുകൾ ഉള്ളതിന്റെ പ്രയോജനങ്ങൾ
1. ധനകൈകാര്യം
ഒന്നിലധികം അക്കൗണ്ടുകൾ ഉള്ളത് പണം കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ സഹായിക്കും അതായത്, ഒരു അക്കൗണ്ട് ദൈനംദിന ചെലവുകൾക്കായി ഉപയോഗിക്കാം, മറ്റൊന്ന് എമർജൻസി ഫണ്ട് ആയും സൂക്ഷിക്കാം.
2. പലിശ നിരക്ക്
വ്യത്യസ്‌ത പലിശ നിരക്കുകളും ആനുകൂല്യങ്ങളും ഉള്ള വിവിധ തരത്തിലുള്ള സേവിംഗ്‌സ് അക്കൗണ്ടുകൾ രാജ്യത്തെ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. രണ്ട് അക്കൗണ്ടുകൾ കൈവശം വയ്ക്കുന്നതിലൂടെ, ഉയർന്ന പലിശ നിരക്കുകളോ അധിക ഫീച്ചറുകളോ വാഗ്ദാനം ചെയ്യുന്ന വ്യത്യസ്ത സ്കീമുകൾ നിങ്ങൾക്ക് പ്രയോജനപ്പെടുത്താം.
3. സുരക്ഷ
സാങ്കേതിക പ്രശ്‌നമോ ബാങ്കിന്റെ പ്രശനമോ കാരണം ഒരു അക്കൗണ്ടിൽ ഒരു പ്രശ്‌നമുണ്ടായാൽ പോലും നിങ്ങളുടെ രണ്ടാമത്തെ അക്കൗണ്ട് ഉള്ളത്കൊണ്ട് പണമിടപാടുകൾ തടസ്സപ്പെടില്ല
ഒന്നിലധികം അക്കൗണ്ടുകൾ ഉള്ളതിന്റെ പോരായ്മകൾ
1. അക്കൗണ്ട് കൈകാര്യം ചെയ്യൽ
ഒന്നിലധികം അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ബാലൻസുകൾ, ഇടപാടുകൾ, അക്കൗണ്ട് സ്റ്റേറ്റ്‌മെൻ്റുകൾ എന്നിവയുടെ പരിശോധിക്കുന്നതിന് കൂടുതൽ സമയം എടുത്തേക്കാം.
2. അധിക ഫീസും ചാർജുകളും
മിനിമം ബാലൻസ് ഇല്ലെങ്കിൽ ബാങ്കുകൾ പിഴ ഈടാക്കാറുണ്ട്. അങ്ങനെ വരുമ്പോൾ ഈ ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലസ് നിലനിർത്തേണ്ടത് ആവശ്യമാണ്.