ഓസ്ട്രേലിയയിലെ മാനദണ്ഡങ്ങളും പ്രവൃത്തി പരിചയവുമായി നിങ്ങളുടെ ക്വാളിഫിക്കേഷനുകൾ ചേരുന്നുണ്ടെന്ന് തെളിയിക്കുന്നതാണ് സ്കിൽ അസെസ്മെന്റ്.
ഓസ്ട്രേലിയയിലേക്കുള്ള മൈഗ്രേഷനിൽ ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ ഘട്ടം സ്കിൽ അസെസ്മെന്റ് ആണ്. ഇത് എല്ലാ അപേക്ഷകർക്കും ബാധകമാണ്. അതായത് Skilled Independent Visa (subclass 189), Skilled Nominated Visa (subclass 190), or Skilled Work Regional Visa (subclass 491) തുടങ്ങിയ പൊതുവെ മലയാളികൾ അപേക്ഷിക്കുന്ന എല്ലാ വീസകളിലും ഇത് നിർബന്ധമാണ്.
ഓസ്ട്രേലിയയിലെ മാനദണ്ഡങ്ങളും പ്രവൃത്തി പരിചയവുമായി നിങ്ങളുടെ ക്വാളിഫിക്കേഷനുകൾ ചേരുന്നുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ സ്കിൽ അസെസ്മെന്റ്. മിക്കപ്പോഴും അപേക്ഷകർക്കുള്ള ഒരു തെറ്റിദ്ധാരണ ബിരുദം അല്ലെങ്കിൽ വിദ്യാഭ്യാസ യോഗ്യത ഉണ്ടെങ്കിൽ എല്ലാമായി എന്നാണ്.
ഇത് തെറ്റാണ്. കൃത്യമായ പരിജ്ഞാനം, അതിനൊപ്പം ക്വാളിഫിക്കേഷൻ എന്നതാണ് നിങ്ങളെ ഇക്കാര്യത്തിൽ സഹായിക്കുക. തനിച്ച് ഈ കാര്യങ്ങൾ കടന്നു കിട്ടുക എന്നുള്ളത് ബുദ്ധിമുട്ടാണ്. അതുകൊണ്ട് എപ്പോഴും സഹായത്തിന് വിദഗ്ധ ഏജൻസികളെ സമീപിക്കാം. ഉദാഹരണത്തിന് CanApprove. കഴിഞ്ഞ 27 വർഷമായി സ്കിൽഡ് പ്രൊഫഷണലുകൾക്ക് അസെസ്മെന്റുകൾ മറികടക്കാനും ഓസ്ട്രേലിയയിൽ പി.ആർ ഉറപ്പാക്കാനും സഹായിക്കുന്നുണ്ട്.
എന്താണ് സ്കിൽസ് അസെസ്മെന്റ്?
സ്കിൽഡ് ആയിട്ടുള്ള മൈഗ്രേഷൻ അപേക്ഷകർ നിർബന്ധമായും പാസ്സാകേണ്ട ഒന്നാണ് സ്കിൽസ് അസെസ്മെന്റ്. ഇത് നടത്തുക, ഇതിനായി നിയോഗിക്കപ്പെട്ട പ്രത്യേകം അധികാരികളായിരിക്കും. നിങ്ങൾ അപേക്ഷിച്ച ജോലിക്ക് നിങ്ങൾ ശരിക്കും തയാറാണോ എന്ന് ഇവരാണ് കണ്ടെത്തുക.
ഓസ്ട്രേലിയയിലെ പ്രധാനപ്പെട്ട അസെസിങ് അധികാരികൾ
• VETASSESS – 27-ൽ കൂടുതൽ ട്രേഡ് തൊഴിൽ മേഖലകൾക്കും 341 പൊതുവായും പ്രൊഫഷണൽ തൊഴിലുകളുടെയും അസെസ്മെന്റുകൾ നടത്തുന്നു.
• Engineers Australia – എൻജിനീയറിങ് പ്രൊഫഷനുകളുടെ അസെസ്മെന്റുകൾ നടത്തുന്നു.
• ACS (Australian Computer Society) – ഐ.ടി പ്രൊഫഷണലുകളുടെ അസെസ്മെന്റ് നടത്തുന്നു.
• ANMAC (Australian Nursing & Midwifery Accreditation Council) – നഴ്സുമാരുടെ അസെസ്മെന്റ്.
• AHPRA – ആരോഗ്യപ്രവർത്തകരുടെ അസെസ്മെന്റ്.
• ഇതിൽ ഓരോ സംവിധാനത്തിനും അവരുടേതായ മാനദണ്ഡങ്ങളുണ്ട്. ഇതിൽ വിദ്യാഭ്യാസ യോഗ്യതകൾ, ഇംഗ്ലീഷ് പരിജ്ഞാനം, പ്രവൃത്തി പരിചയം എന്നിവ ഉൾപ്പെടുന്നു.
സ്കിൽ അസെസ്മെന്റ് ഘട്ടങ്ങൾ
1. നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട ANZSCO code തെരഞ്ഞെടുക്കാം
2. കൃത്യമായ അസെസിങ് അധികാരിയെ കണ്ടെത്താം
3. ആവശ്യമായ രേഖകൾ ഒരുക്കാം – വിദ്യാഭ്യാസ യോഗ്യത, ട്രാൻസ്ക്രിപ്റ്റുകൾ, പ്രവൃത്തി പരിചയം തെളിയിക്കുന്ന ഡോക്യൂമെന്റസ്, റെസ്യൂമെ, തിരിച്ചറിയൽ രേഖകൾ
4. അപേക്ഷ സമർപ്പിക്കാം. ഫീസ് ഒടുക്കാം.
5. അസെസ്മെന്റ് പൂർത്തിയാകാൻ കാത്തിരിക്കാം. പൊതുവെ 8-12 ആഴ്ച്ചകൾ വരെയാണ് ഇതിന് വേണ്ടി വരിക.
അസെസ്മെന്റ് പാസ്സായാൽ നിങ്ങൾക്ക് ഒരു Expression of Interest (EOI) സമർപ്പിക്കാനുള്ള യോഗ്യത നേടാനാകും.
ഈ തെറ്റിദ്ധാരണകൾ നിങ്ങൾക്കുണ്ടോ?
പൊതുവെ തെറ്റുകളും തെറ്റിദ്ധാരണകളുമാണ് അപേക്ഷ നിരസിക്കപ്പെടാൻ കാരണം. ഇവയിൽ ചിലത് പരിചയപ്പെടാം.
• തെറ്റായ ANZSCO code, അപൂർണമായ രേഖകൾ, പ്രവൃത്തി പരിചയത്തിലെ അപാകതകൾ
• ഓസ്ട്രേലിയയിൽ തന്നെ പഠിച്ച ബിരുദം ഇല്ലെങ്കിൽ, അപേക്ഷ സമർപ്പിക്കാനാകില്ല എന്നൊരു തെറ്റിദ്ധാരണയുണ്ട്. ഇത് സത്യമല്ല. പുറത്തു നിന്നാണെങ്കിലും സമാനമായ, മാനദണ്ഡങ്ങൾ പാലിക്കുന്ന ബിരുദം മതി.
• ഇനി നിങ്ങളുടെ ക്വാളിഫിക്കേഷൻ കൃത്യമായില്ലെങ്കിൽ അത് പരിഹരിക്കാൻ ബ്രിഡ്ജിങ്ങ് പ്രോഗ്രാമുകളോ സ്കിൽ ഗ്യാപ് തിരുതതാനുള്ള പരിശീലനമോ നേടാനുമാകും.
സ്കിൽ അസെസ്മെന്റിനും ഇമിഗ്രേഷനും ഉള്ള വഴികൾ
ആദ്യം പറഞ്ഞതുപോലെ തന്നെ സ്കിൽ അസെസ്മെന്റ് താഴെ പറയുന്നവർക്ക് നിർബന്ധമാണ്:
o Subclass 189 (Skilled Independent).
o Subclass 190 (Skilled Nominated).
o Subclass 491 (Regional).
പ്രായം, ഇംഗ്ലീഷ് പരിജ്ഞാനം, പ്രവൃത്തി പരിചയം, സംസ്ഥാനങ്ങളുടെ നോമിനേഷൻ ഇവയെല്ലാം അസെസ്മെന്റിനെ ആശ്രയിച്ചാണ്.
MLTSSL, STSOL, ROL തുടങ്ങിയ പ്രയോരിറ്റി ലിസ്റ്റിലുള്ള ചില ജോലികൾക്ക് വേഗത്തിൽ പി.ആർ ക്ഷണം ലഭിക്കും.
സ്കിൽസ് അസെസ്മെന്റ് പൂർത്തിയാക്കാൻ എങ്ങനെയാണ് CanApprove നിങ്ങളെ സഹായിക്കുക?
• പ്രൊഫൈൽ മാച്ചിങ്: കൃത്യമായ ANZSCO code, അസെസിങ് ഏജൻസി എന്നിവ തിരിച്ചറിയാൻ നിങ്ങളെ സഹായിക്കും.
• രേഖകൾക്ക് പിന്തുണ: തെറ്റുകൾ കൂടാതെ നിങ്ങളുടെ രേഖകൾ സമർപ്പിക്കാം.
• ലൈസൻസിങ് സഹായം: ബ്രിഡ്ജ് പ്രോഗ്രാമുകൾ, പരീക്ഷകൾ എന്നിവയെക്കുറിച്ച് നിങ്ങളെ അറിയിക്കുന്നു.
ഈ മേഖലയിൽ ദീർഘകാല പരിചയസമ്പത്തുള്ള CanApprove നൂറു കണക്കിന് അപേക്ഷകരെ ഈ വർഷം മാത്രം ഓസ്ട്രേലിയൻ പി.ആർ എന്ന സ്വപ്നത്തിലേക്ക് കൈ പിടിച്ചു നയിച്ചിട്ടുള്ളത്.
CanApprove ആഗോള സാന്നിദ്ധ്യം
ഇന്ത്യയിലും വിദേശത്തും CanApprove ശാഖകളുണ്ട്. കോയമ്പത്തൂർ, ചെന്നൈ, ബെംഗലൂരു ഓഫീസുകളാണ് കേരളത്തിന് പുറത്തുള്ളത്. തൃശ്ശൂർ, കൊച്ചി, കോഴിക്കോട്, തിരുവല്ല, അങ്കമാലി, കോട്ടയം, തിരുവനന്തപുരം ഓഫീസുകളും ഉണ്ട്.
അന്താരാഷ്ട്ര ഓഫീസുകൾ ഓസ്ട്രേലിയ, കാനഡ, ദുബായ്, ഖത്തർ എന്നിവിടങ്ങളിലാണ്. നേരിട്ടും വിർച്വലായും കൺസൾട്ടേഷനുകൾ സാധ്യമാണ്.
സ്കിൽസ് അസെസ്മെന്റ് – ഓസ്ട്രേലിയൻ PR നേടാനുള്ള ആദ്യ ചുവട്
സ്കിൽഡ് മൈഗ്രേഷൻ സാധ്യമാകാൻ സ്കിൽസ് അസെസ്മെന്റ് നിർബന്ധമാണ്. കൃത്യമായ മാർഗനിർദേശങ്ങളിലൂടെ ഇത് വളരെ വേഗത്തിലും സമ്മർദ്ദങ്ങളില്ലാതെയും പൂർത്തിയാക്കാം. ഓസ്ട്രേലിയയിലേക്കുള്ള നിങ്ങളുടെ പ്രവേശനം വേഗത്തിലാക്കാം. നിങ്ങളുടെ യോഗ്യത പരിശോധിക്കാൻ ഇന്ന് തന്നെ CanApprove വൈദഗ്ധ്യം പ്രയോജനപ്പെടുത്താം.
