ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ ഏർപ്പെടുത്തിയ ബാങ്കിംഗ് ടെക്നോളജി അവാർഡിൽ മികച്ച നേട്ടം സ്വന്തമാക്കി സൗത്ത് ഇന്ത്യൻ ബാങ്ക്. ആറ് വിഭാഗങ്ങളിലാണ് സൗത്ത് ഇന്ത്യൻ ബാങ്ക് പുരസ്കാരങ്ങൾ നേടിയത്. മികച്ച ടെക്നോളജി ബാങ്ക് ഓഫ് ദി ഇയർ, ബിസിനസ് ഫലത്തിനായി ഡാറ്റയുടെയും അനലിറ്റിക്സിന്റെയും മികച്ച ഉപയോഗം, മികച്ച ഐടി റിസ്ക് മാനേജ്‌മന്റ് സൈബർ സെക്യൂരിറ്റി ഉദ്യമം, ടെക്നോളജി ഉപയോഗിക്കുന്ന ഏറ്റവും ഉപഭോക്തൃകേന്ദ്രീകൃതമായ ബാങ്ക്, മികച്ച സിഐഒ എന്നീ പുരസ്കാരങ്ങളാണ് സൗത്ത് ഇന്ത്യൻ ബാങ്ക് സ്വന്തമാക്കിയത്. 

മുംബൈയിൽ നടന്ന നടന്ന ഐ ബി എയുടെ 15-ാമത് വാർഷിക ബാങ്കിങ് ടെക്നോളജി കോൺഫറൻസിൽ വച്ച് സൗത്ത് ഇന്ത്യൻ ബാങ്ക് സിജിഎം റഫേൽ ടിജെ, ഡിജിറ്റിൽ ബാങ്കിങ് വിഭാഗം മേധാവി സോണി, ഐടി ഓപ്പറേഷൻസ് വിഭാഗം മേധാവി ജോസ് സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് പുരസ്കാരങ്ങൾ സ്വീകരിച്ചു. ടാറ്റ കൺസൾട്ടൻസി സർവീസസ്‌ എം.ഡി രാജേഷ്‌ ഗോപിനാഥ്‌, എസ്‌.ബി.ഐ.യുടെയും ഐ.ബി.എ.യുടെയും ചെയർമാൻ രജനീഷ്‌കുമാർ എന്നിവർ ചേർന്നാണ്‌ പുരസ്കാരങ്ങൾ സമ്മാനിച്ചത്