എസ്‌ജിബി പണമാക്കുന്നതിന് നിക്ഷേപകർക്ക് കൂപ്പൺ പേയ്‌മെന്റ് തീയതിക്ക് 30 ദിവസം മുമ്പ് ബന്ധപ്പെട്ട ബാങ്ക്/സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എസ്എച്ച്‌സിഐഎൽ) ഓഫീസുകൾ/പോസ്റ്റ് ഓഫീസ്/ഏജൻറ് എന്നിവരെ സമീപിക്കാം.

സോവറിൻ ഗോൾഡ് ബോണ്ടിന്റെ (എസ്ജിബി) 2016-17 സീരീസ് II കാലാവധിയെത്തുന്നതിന് മുന്നെ വിറ്റഴിക്കാനുള്ള സമയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വരുന്ന 30-ന് ബോണ്ട് വിറ്റഴിക്കാം. യൂണിറ്റിന് 6,601 രൂപയാണ് വില ലഭിക്കുക. മാർച്ച് 18-22 വരെയുള്ള ആഴ്‌ചയിലെ സ്വർണ്ണ വിലയുടെ ശരാശരിയെ അടിസ്ഥാനമാക്കിയാണ് ഈ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. എസ്‌ജിബിയുടെ കാലാവധി 8 വർഷമാണെങ്കിലും, ഇഷ്യൂ ചെയ്‌ത തീയതി മുതൽ അഞ്ചാം വർഷത്തിന് ശേഷം ബോണ്ട് പണമാക്കിമാറ്റാനുള്ള അവസരമുണ്ട് .

എസ്‌ജിബി പണമാക്കുന്നതിന് നിക്ഷേപകർക്ക് കൂപ്പൺ പേയ്‌മെന്റ് തീയതിക്ക് 30 ദിവസം മുമ്പ് ബന്ധപ്പെട്ട ബാങ്ക്/സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എസ്എച്ച്‌സിഐഎൽ) ഓഫീസുകൾ/പോസ്റ്റ് ഓഫീസ്/ഏജൻറ് എന്നിവരെ സമീപിക്കാം.


കൂപ്പൺ പേയ്‌മെന്റ് തീയതിക്ക് ഒരു ദിവസം മുമ്പെങ്കിലും നിക്ഷേപകൻ ബന്ധപ്പെട്ട ബാങ്ക്/പോസ്‌റ്റ് ഓഫീസിനെ സമീപിച്ചാൽ മാത്രമേ അപേക്ഷകൾ സ്വീകരിക്കാൻ കഴിയൂ എന്ന് ആർബിഐ അറിയിച്ചു. ബോണ്ടിന് അപേക്ഷിക്കുന്ന സമയത്ത് ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് തുക ക്രെഡിറ്റ് ചെയ്യപ്പെടും. ഒരു വ്യക്തിക്ക് എസ്‌ജിബി നിക്ഷേപം മൂലമുള്ള മൂലധന നേട്ട നികുതി ഒഴിവാക്കിയിട്ടുണ്ട്. ഇതുവരെ, മൊത്തം 147 ടൺ എസ്‌ജിബികൾ വിറ്റിട്ടുണ്ട്.

എന്താണ് സോവറിൻ ഗോൾഡ് ബോണ്ട് സ്കീം?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നൽകുന്ന ഒരു സ്വർണ്ണ ബോണ്ടാണ് സോവറിൻ ഗോൾഡ് ബോണ്ട് സ്കീം. 2015 നവംബറിലാണ് ഇത് ആരംഭിച്ചത്. ഈ സ്കീമിന് കീഴിൽ കുറഞ്ഞത് 1 ഗ്രാം സ്വർണ്ണമെങ്കിലും വാങ്ങാം. 24 കാരറ്റ് അതായത് 99.9 ശതമാനം ശുദ്ധമായ സ്വർണ്ണത്തിൽ പദ്ധതിയിലൂടെ നിക്ഷേപിക്കാം. ഈ സ്കീമിൽ ഓൺലൈനായി നിക്ഷേപിക്കുകയാണെങ്കിൽ ഗ്രാമിന് 50 രൂപ അധിക കിഴിവ് ലഭിക്കും. ഒരു സാമ്പത്തിക വർഷത്തിൽ ഒരാൾക്ക് കുറഞ്ഞത് 1 ഗ്രാം മുതൽ പരമാവധി 4 കിലോഗ്രാം വരെ സ്വർണം വാങ്ങാം.