ഉയർന്ന പലിശ നൽകുന്ന സ്പെഷ്യൽ സ്കീമുകളുടെ കാലാവധി ഈ ബാങ്കുകൾ നീട്ടിയിട്ടുണ്ട്. ബാങ്കുകളും അവയുടെ പലിശ നിരക്കുകളും അറിയാം
സാധാരണ നിക്ഷേപങ്ങൾക്കൊപ്പം സ്‌പെഷ്യൽ സ്ഥിരനിക്ഷേപങ്ങളും ബാങ്കുകൾ അവതരിപ്പിക്കാറുണ്ട്. ഇത്തരത്തിൽ ഹ്രസ്വകാലത്തേക്കുള്ള സ്‌പെഷ്യൽ എഫ്ഡികൾക്ക് ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ഉയർന്ന പലിശ നിരക്കാണ് ബാങ്കുകൾ പൊതുവെ വാഗ്ദാനം ചെയ്യുന്നത്. ചില ബാങ്കുകൾ സ്‌പെഷ്യൽ എഫ്ഡികളുടെ കാലവധി നേരത്തെ നിശ്ചയിച്ച തിയ്യതിയിൽതന്നെ അവസാനിപ്പിക്കും, എന്ന്ാൽ ചില ബാങ്കുകൾ തീയതി നീട്ടുകയോ, പുനരവതരിപ്പിക്കുകയോ ചെയ്യും. അത്തരത്തിൽ കാലാവധി നീട്ടിയ സ്‌പെഷ്യൽ എ്ഫ്ഡി സ്‌കീമുകളും, ബാങ്കുകളും പരിചയപ്പെടാം.
എസ്ബിഐ അമൃത് കലശ്
ഇന്ത്യയിലെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അമൃത് കലാഷ് പ്രത്യേക റീട്ടെയിൽ ടേം ഡെപ്പോസിറ്റ് വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ്. എസ്ബിഐയുടെ പുതിയ സ്ഥിര നിക്ഷേപ പദ്ധതിയായ അമൃത് കലശ് ഫെബ്രുവരി 15 മുതലാണ് പ്രാബല്യത്തിൽ വന്നത്. 2023 ഫെബ്രുവരി 15-ന് ബാങ്ക്അവതരിപ്പിച്ച ഈ പ്രത്യേക റീട്ടെയിൽ ടേം ഡെപ്പോസിറ്റ് സ്‌കീമിൽ അംഗമാകാനുളള കാലാവധി നേരത്തെ 2023 മാർച്ച് 31 ആയിരുന്നു. എന്നാൽ ഏപ്രിൽ 12-ന് ബാങ്ക് പുനരവതരിപ്പിച്ച അമൃത് കലശ് സ്ഥിര നിക്ഷേപപദ്ധതിയുടെ കാലാവധി 2023 ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്.400 ദിവസത്തെ ഹ്രസ്വകാല സ്ഥിര നിക്ഷേപത്തിന് ഉയർന്ന പലിശനിരക്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. പൊതു നിക്ഷേപകർക്ക് 7.10 ശതമാനം നിരക്കിലാണ് പലിശ നൽകുക. എന്നാൽ മുതിർന്ന പൗരൻമാർക്ക് 7.60 ശതമാനം നിരക്കിൽ പലിശ നൽകുന്നുണ്ട് അമൃത് കലശ് സ്ഥിര നിക്ഷേപപദ്ധതി. പൊതുവെ കാലാവധി കുറഞ്ഞ സഥിര നിക്ഷേപങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കാണ് നൽകാറുള്ളത്. 2023 ജൂൺ 30 വരെയാണ് ഈ പദ്ധതിയിൽ ചേരാനുള്ള കാലാവധി.
ALSO READ: ഇന്ത്യയുടെ അഭിമാനം ഉയർത്തി രത്തൻ ടാറ്റ; ഓസ്‌ട്രേലിയയുടെ പരമോന്നത സിവിലിയൻ ബഹുമതി രാജ്യത്തേക്ക്
എസ്ബിഐ സർവോത്തം (നോൺ-കോളബിൾ)
നിക്ഷേപ കാലാവധിക്ക് മുൻപ് പണം പിൻവലിക്കാൻ കഴിയാത്ത ഒരു നോൺ കോളബിൾ സ്ഥിര നിക്ഷേപമാണിത്. ഉയർന്ന പലിശനിരക്കാണ് ഈ സ്ഥിരനിക്ഷേപപദ്ധതിയെ ആകർഷകമാക്കുന്നത്. കേന്ദ്രസർക്കാരിന്റഎ പോസ്റ്റ് ഓഫീസ് സ്‌കീമുകളേക്കാൾ ഉയർന്ന പലിശനിരക്കാണ് സർവോത്തം പദ്ധതിക്ക് എസ്ബിഐ വാഗ്ദാനം ചെയ്യുന്നത്.ഫെബ്രുവരി 17 ന് പുതുക്കിയ പലിശ നിരക്ക് പ്രകാരം ഈ പദ്ധതിയിലെ നിക്ഷേപത്തിന് മുതിർന്ന പൗരൻമാർക്ക് 7.90 ശതമാനം പലിശ ലഭിക്കും.രണ്ട് വർഷത്തേക്കുള്ള നിരക്കാണിത്. സാധാരണ നിക്ഷേപകർക്ക് 7.4 ശതമാനമാണ് പലിശനിരക്ക്. മാത്രമല്ല ഒരു വർഷത്തെ നിക്ഷേപങ്ങൾക്ക് സാധാരണ നിക്ഷേപകർക്ക് 7.1 ശതമാനവും, മുതിർന്ന പൗരൻമാർക്ക് 7.60 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്.15 ലക്ഷം മുതൽ 2 കോടിവരെയുള്ള നിക്ഷേപങ്ങളും, 2 കോടി മുതൽ 5 കോടിവരെയുള്ള നിക്ഷേപങ്ങളാണ് സർവോത്തം പദ്ധതിയിൽ വരുന്നത്.
ഐഡിബിഐ ബാങ്ക് അമൃത് മഹോത്സവ് എഫ്ഡി സ്‌കീം
444 ദിവസത്തെ അമൃത് മഹോത്സവ് എഫ്ഡി സ്‌കീമിന് കീഴിൽ, ജനറൽ, എൻആർഇ, എൻആർഒ വിഭാഗങ്ങൾക്ക് 7.15 ശതമാനം പലിശ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാർക്ക് 7.65 ശതമാനം പലിശയും അമൃത് മഹോത്സവ് എഫ്ഡി സ്‌കീമിലൂടെ ലഭിക്കും.
ALSO READ: 1500 കോടിയുടെ സമ്മാനം! ജീവനക്കാരന് വീട് വാങ്ങി നൽകി മുകേഷ് അംബാനി
ഇന്ത്യൻ ബാങ്ക് സ്‌പെഷ്യൽ എഫ്.ഡി
ഇന്ത്യൻ ബാങ്ക് ഇൻഡ് സൂപ്പർ 400 ഡേയ്‌സ് എന്ന് പേരിട്ടിരിക്കുന്ന സ്‌പെഷ്യൽ എഫ്ഡി സ്‌കീമിൽ അംഗമാകാനുള്ള കാലവധി നീട്ടി. മാത്രമല്ല 10 ബേസിസ് പോയിൻറ് നിരക്ക് വർദ്ധനവുമുണ്ട്. പുതുക്കിയ നിരക്കുകൾ 2023 ഏപ്രിൽ 20 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് ബാങ്കിന്റെ വെബ്സൈറ്റിൽ പറയുന്നത്. 2023 മാർച്ചിൽ അവതരിപ്പിച്ച സ്‌കീമാണ് ഇൻഡ് സൂപ്പർ 400 ഡേയ്‌സ്. ഈ പ്രത്യേക റീട്ടെയിൽ ടേം ഡെപ്പോസിറ്റ് സ്‌കീമിൽ അംഗമാകാനുളള കാലാവധി നേരത്തെ 2023 ഏപ്രിൽ 19 ആയിരുന്നു. നിലവിൽ പദ്ധതി കാലാവധി 2023 ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ നിക്ഷേപം 10,000 രൂപയും പരമാവധി നിക്ഷേപം 400 ദിവസത്തേക്ക് 2 കോടി രൂപയുമാണ്.
