ചില സ്പെഷ്യൽ എഫ്ഡികളുടെ സമയപരിധി അവസാനിക്കാറായിട്ടുണ്ട്. സമയപരിധി അവസാനിക്കാറായ സ്പെഷ്യൽ എഫ്ഡി സ്കീമുകൾ ഇവയാണ്; 

നിക്ഷേപകരെ ആകർഷിക്കാനായി മിക്ക ബാങ്കുകളും ഉയർന്ന പലിശ നിരക്കുകളോടെ പ്രത്യേക സ്ഥിര നിക്ഷേപങ്ങൾ തുടങ്ങിയിട്ടുണ്ട്. ചില ബാങ്കുകൾ പ്രത്യേക കാലയളവിലെ നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയും വാഗ്ദാനം ചെയ്യുന്നുണ്ട്. ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, എസ്ബിഐ, എച്ച്‌ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ബാങ്കുകൾ ഇത്തരത്തിൽ പ്രത്യേക കാലയളവിലെ എഫ്ഡികൾക്ക് ഉയർന്ന പലിശ നിരക്ക് നൽകുന്നുണ്ട്.

ബാങ്ക് ഓഫ് ഇന്ത്യ

400 ദിവസ കാലാവധിയിൽ ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ചിരിക്കുന്ന പുതിയ സ്ഥിര നിക്ഷേപപദ്ധതിയാണ് മൺസൂൺ ‍ഡെപ്പോസിറ്റ്. 7.25 ശതമാനമാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശനിരക്ക്. നിലവിൽ ഏഴ് ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് സാധാരണ ഉപഭോക്താക്കൾക്ക് 3 ശതമാനം മുതൽ 7.25 ശതമാനം വരെ പലിശ നിരക്ക് ആണ് നൽകുന്നത്.

എച്ച്ഡിഎഫ്സി ബാങ്ക്

എച്ച്ഡിഎഫ്സി ബാങ്ക് 35 മാസം, 55 മാസം എന്നിങ്ങനെ രണ്ട് പ്രത്യേക പതിപ്പ് എഫ്ഡികൾ ആരംഭിച്ചിട്ടുണ്ട്. ഇത് വഴി സാധാരണ പൗരന്മാർക്ക് യഥാക്രമം 7.20 ശതമാനവും 7.25 ശതമാനവും പലിശ നിരക്കുകളാണ് ലഭ്യമാവുക. ഇക്കാലയളവിലെ നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക്, 7.60ശതമാനവും, 7.75 ശതമാനവും പലിശ ലഭിക്കും.

ALSO READ: തക്കാളി വില 300 കടന്നേക്കും; രാജ്യതലസ്ഥാനത്ത് വില 250 കടന്നു

ചില സ്പെഷ്യൽ എഫ്ഡികളുടെ സമയപരിധി അവസാനിക്കാറായിട്ടുണ്ട്. സമയപരിധി അവസാനിക്കാറായ സ്പെഷ്യൽ എഫ്ഡി സ്കീമുകൾ ഇവയാണ്;

എസ്ബിഐ സ്‌പെഷ്യൽ എഫ്‌ഡി അമൃത് കലാഷ് : 444 ദിവസത്തെയും 375 ദിവസത്തെയും നിക്ഷേപ കാലാവധിയുള്ള ഐഡിബിഐ ബാങ്കിന്റെ സ്‌പെഷ്യൽ എഫ്‌ഡിയായ അമൃത് മഹോത്സവ് എഫ്‌ഡി 2023 ഓഗസ്റ്റ് 15-ന് അവസാനിക്കും.

ഇന്ത്യൻ ബാങ്ക് സ്‌പെഷ്യൽ എഫ്‌ഡി: ഇൻഡ് സൂപ്പർ 400 ഡേയ്സ്, ഇൻഡ് സുപ്രീം 300 ഡേയ്സ് എഫ്ഡി സ്കീമുകൾ 2023 ഓഗസ്റ്റ് 31-ന് അവസാനിക്കും.

പഞ്ചാബ് ആൻഡ് സിന്ധ്: 400 ദിവസകാലാവധിയിലും 601 ദിവസ കാലാവധിയിലുമുള്ള സ്പെഷ്യൽ സ്കീമിൽ നിക്ഷേപിക്കാനുള്ള അവസാന തീയതി 2023 സെപ്റ്റംബർ 30 വരെയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം