ആഗോള ഫാഷൻ ചെരുപ്പ് ബ്രാൻഡുകളുടെ പ്രിയ സ്ഥലം; 2,250 കോടി നിക്ഷേപ കരാറിൽ ഒപ്പുവെച്ച് തമിഴ്നാട്  

ചെന്നൈ: തുകൽ വ്യാപാര മേഖലയ്ക്കായി 2,250 കോടി രൂപയുടെ നിക്ഷേപം നടത്താൻ അഞ്ച് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ച് തമിഴ്നാട് സർക്കാർ. 'തമിഴ്‌നാട് പാദരക്ഷ, തുകൽ ഉൽപ്പന്ന നയം 2022' മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പുറത്തിറക്കി. 2025 ഓടെ തുകൽ മേഖലയിൽ 20,000 കോടി രൂപയുടെ നിക്ഷേപം കൊണ്ട് വരാനും 2 ലക്ഷം പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാണ് നയം ലക്ഷ്യമിടുന്നത്.

Read Also: പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ നിന്നും ഉയർന്ന വരുമാനം എങ്ങനെ നേടാം

 പാദരക്ഷകളുടെയും തുകൽ ഉൽപന്നങ്ങളുടെയും നിർമ്മാണത്തിന് ഏഷ്യയിലെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമായി തമിഴ്‌നാടിനെ മാറ്റുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. ആഗോളതലത്തിൽ 'മേക്ക് ഇൻ തമിഴ്‌നാട്' ഉൽപ്പന്നങ്ങൾ ജനകീയമാക്കാൻ വ്യവസായങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. 

കെഐസിഎൽ എസ്ഇഎംഎസ്, വാഗൺ ഇന്റർനാഷണൽ , കെഐസിഎൽ, വാക്അരോ , കെഐസിഎൽ (ഫൂട്ട്‌വെയർ ക്ലസ്റ്റർ) എന്നിവയാണ് തമിഴ്നാട് സർക്കാർ ധാരണാപത്രങ്ങളിൽ ഒപ്പുവെച്ച അഞ്ച് സ്ഥാപനങ്ങൾ. ഇതിലൂടെ 37,450 പേർക്ക് തൊഴിൽ ലഭിക്കും.

Read Also: ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ടോക്കണൈസേഷൻ; ശേഷിക്കുന്നത് ഒരാഴ്ച

കൂടാതെ റാണിപ്പേട്ട പണപ്പാക്കത്ത് 400 കോടി രൂപയുടെ മെഗാ പാദരക്ഷ നിർമാണ പാർക്കിന് മുഖ്യമന്ത്രി തറക്കല്ലിട്ടു.

നിരവധി ആഗോള ഫാഷൻ ബ്രാൻഡുകൾക്ക് തമിഴ്നാടുമായി ബന്ധമുണ്ട്. ലൂയിസ് വിറ്റൺ, ജോർജിയോ അർമാനി, ഗൂച്ചി, ക്ലാർക്ക്സ്, കോൾ ഹാൻ, ഡാനിയൽ ഹെക്ടർ, ബുഗാട്ടി, പ്രാഡ, സാറ, കോച്ച്, ടോമി ഹിൽഫിഗർ, ഹഷ് പപ്പികൾ, ഇക്കോ, ജോൺസ്റ്റൺ & മർഫി, ഹ്യൂഗോ കാർഡിൻസ്, തുടങ്ങിയ പ്രശസ്ത ആഡംബര ബ്രാൻഡുകളുടെ പാദരക്ഷകൾ ഒന്നുകിൽ തമിഴ്‌നാട്ടിൽ നിർമ്മിക്കുകയോ അല്ലെങ്കിൽ അസംസ്‌കൃത വസ്തുക്കൾ താഴിനാട്ടിൽ നിന്നും ശേഖരിക്കുകയോ ചെയ്യാറുണ്ട്.

Read Also:അവധിക്കാലം പൊളിക്കും, റൺവേയിലേക്ക് പുതിയ താരങ്ങൾ; ദക്ഷിണേന്ത്യയിൽ നിന്നും കൂടുതൽ ഫ്ലൈറ്റുകൾ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് തമിഴ്നാട്. പരമ്പരാഗത തുകൽ മേഖലയിൽ മുന്നിട്ടുനിൽക്കുന്ന സംസ്ഥാനം, പാദരക്ഷ കമ്പനികളെ ആകർഷിക്കുന്ന ഘടകമാണ്. ദേശീയ പാദരക്ഷ ഉൽപ്പാദനത്തിൽ 26 ശതമാനവും ദേശീയ പാദരക്ഷ കയറ്റുമതിയുടെ 48 ശതമാനവും തമിഴ് നാട്ടിൽ നിന്നാണ്. പാദരക്ഷകളുടെ വർദ്ധിച്ചുവരുന്ന ആഭ്യന്തര ആവശ്യവും കയറ്റുമതി ആവശ്യകതകളും പരിഹരിക്കുന്നതിന് തമിഴ്‌നാട്ടിൽ നിലവിലുള്ള പാദരക്ഷ നിർമ്മാണ ക്ലസ്റ്ററുകൾ പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് എം കെ സ്റ്റാലിൻ പറഞ്ഞു. 

അമ്പൂർ, റാണിപ്പേട്ട്, വാണിയമ്പാടി, വെല്ലൂർ, പേരണംപട്ട്, തിരുച്ചിറപ്പള്ളി, ഡിണ്ടിഗൽ, ഈറോഡ്, ചെന്നൈ എന്നിവ തുകൽ, തുകൽ ഉൽപ്പന്നങ്ങളുടെ പ്രധാന കേന്ദ്രങ്ങളാണ്.