Asianet News MalayalamAsianet News Malayalam

ടാക്സ് സേവിംഗ്സ് എഫ്ഡി; മാര്‍ച്ച് 31ന് മുൻപ് അപേക്ഷിക്കണം

മാര്‍ച്ച് 31ന് മുന്‍പാണ് നികുതി ഇളവിനായുള്ള നിക്ഷേപങ്ങള്‍ ആരംഭിക്കേണ്ടത്. ജനവരി, ഫെബ്രുവരി മാസത്തില്‍ തൊഴില്‍ ദാതാക്കള്‍ നിക്ഷേപ രേഖകള്‍ ആവശ്യപ്പെടും. അതിന് മുന്‍പായി ടാക്സ് സേവിംഗ് എഫ്ഡി ആരംഭിക്കാം.

Tax saving fixed deposits details here
Author
First Published Dec 28, 2023, 8:01 PM IST

ഉയര്‍ന്നു നില്‍ക്കുന്ന പലിശ..സുരക്ഷിതമായ നിക്ഷേപം..ഒപ്പം നികുതി ഇളവും. ഈ നേട്ടങ്ങള്‍ ഒരുമിച്ച് വേണമെങ്കില്‍ ടാക്സ് സേവിംഗ്സ് ഫിക്സഡ് ഡെപ്പോസിറ്റുകള്‍ പരിഗണിക്കാം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രണ്ടര ശതമാനം ആണ് റിപ്പോ നിരക്ക് റിസര്‍വ് ബാങ്ക് കൂട്ടിയത്. അതനുസരിച്ച് ബാങ്കുകളും ഫിക്സഡ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് കൂട്ടിയിട്ടുണ്ട്.

നികുതി ഇളവിനായി ടാക്സ് സേവിംഗ്സ് ഫിക്സഡ് ഡെപ്പോസിറ്റുകള്‍ പരിഗണിക്കാന്‍ പറ്റിയ സമയം കൂടിയാണിത്. മാര്‍ച്ച് 31ന് മുന്‍പാണ് നികുതി ഇളവിനായുള്ള നിക്ഷേപങ്ങള്‍ ആരംഭിക്കേണ്ടത്. ജനവരി, ഫെബ്രുവരി മാസത്തില്‍ തൊഴില്‍ ദാതാക്കള്‍ നിക്ഷേപ രേഖകള്‍ ആവശ്യപ്പെടും. അതിന് മുന്‍പായി ടാക്സ് സേവിംഗ് എഫ്ഡി ആരംഭിക്കാം. ഏറ്റവും കൂടുതല്‍ പലിശ ഇത്തരം നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന ബാങ്കുകള്‍ ഇവയാണ്.

ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, യെസ് ബാങ്ക് എന്നിവ പരമാവധി 7.25 ശതമാനം വരെ പലിശ നല്‍കുന്നുണ്ട്. ഈ നിരക്കില്‍ 1.5 ലക്ഷം നിക്ഷേപിച്ചാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം 2.15 ലക്ഷം രൂപ തിരികെ ലഭിക്കും.

എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവ പരമാവധി 7 ശതമാനമാണ് ടാക്സ് സേവിംഗ്സ് എഫ് ഡികള്‍ക്ക് പലിശ നല്‍കുന്നത്. 1.5 ലക്ഷം രൂപ ഈ നിരക്കില്‍ നിക്ഷേപിച്ചാല്‍ അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ അതിന്‍റെ മൂല്യം 2.12 ലക്ഷം രൂപയാകും.

പൊതുമേഖലാ ബാങ്കുകളില്‍ ഏറ്റവും കൂടുതല്‍ പലിശ നല്‍കുന്നത് യൂണിയന്‍ ബാങ്കും, കനറ ബാങ്കും ആണ്. 6.7 ശതമാനം. ഈ നിരക്കില്‍ 1.5 ലക്ഷം രൂപയുടെ നിക്ഷേപം അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 2.09 ലക്ഷം രൂപയായി ഉയരും. ഫെഡറല്‍ ബാങ്ക് നല്‍കുന്ന പലിശ 6.6 ശതമാനമാണ്. 1.5 ലക്ഷം രൂപയുടെ നിക്ഷേപം 5 വര്‍ഷങ്ങള്‍ക്ക് ശേഷം 2.08 ലക്ഷമായി ബാങ്ക് തിരികെ നല്‍കും.

എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ,പിഎന്‍ബി, ഇന്ത്യന്‍ ബാങ്ക് ,ഐഒബി, ഐഡിബിഐ എന്നിവ 6.5 ശതമാനം പലിശയാണ് ടാക്സ് സേവിംഗ്സ് ഫിക്സഡ് ഡെപ്പോസിറ്റുകള്‍ക്ക് നല്‍കുന്നത്. 

 

Latest Videos
Follow Us:
Download App:
  • android
  • ios