Asianet News MalayalamAsianet News Malayalam

ടെലികോം പിഎല്‍ഐ: ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് 33 കമ്പനികള്‍

പിഎല്‍ഐ പദ്ധതിയുടെ കീഴില്‍ 12,195 കോടി രൂപയുടെ ഇളവുകളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

telecom pli scheme by central government
Author
Mumbai, First Published Sep 7, 2021, 7:24 PM IST

മുംബൈ: ടെലികോം, നെറ്റ്വര്‍ക്ക് ഉപകരണ നിര്‍മാണ മേഖലയില്‍ ഉല്‍പ്പാദന അനുബന്ധ ഇളവ് (പിഎല്‍ഐ) പദ്ധതിക്കായുളള സര്‍ക്കാരിന്റെ ചുരുക്കപ്പട്ടികയില്‍ 33 കമ്പനികള്‍ ഇടം നേടി. ആകെ അപേക്ഷകരായി ഉണ്ടായിരുന്നത് 36 കമ്പനികളാണ്. 

പിഎല്‍ഐ പദ്ധതിയുടെ കീഴില്‍ 12,195 കോടി രൂപയുടെ ഇളവുകളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നോക്കിയ സൊല്യൂഷന്‍സ്, ഫോക്‌സ്‌കോണ്‍, റൈസിംഗ് സ്റ്റാര്‍ക്ക് ഹൈടെക്, ഫ്ളെക്‌സ്‌ട്രോണിക്‌സ്, ജബീല്‍ സര്‍ക്യൂട്ട്, കോംസ്ലോപ്, സാന്‍മിന- എസ്സിഐ തുടങ്ങിയ ഏഴ് വിദേശ കമ്പനികള്‍ പട്ടികയില്‍ ഇടം നേടി. 

ഐടിഐ, തേജസ് നെറ്റ്വര്‍ക്‌സ്, ജിഡിഎന്‍ എന്റര്‍പ്രൈസസ്, എസ്ടിഎല്‍ നെറ്റ്വര്‍ക്ക് നിയോലിങ്ക് ടെലികമ്യൂണിക്കേഷന്‍സ് തുടങ്ങിയ ഇന്ത്യന്‍ കമ്പനികളും ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios