Asianet News MalayalamAsianet News Malayalam

ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് ടെക്സ്റ്റൈൽ വ്യവസായം

രാജ്യത്തെ ടെക്സ്റ്റൈൽസ് മേഖല നേരിടുന്ന പ്രശന്ങ്ങൾ പരിഹരിക്കാൻ ഇത്തവണത്തെ കേന്ദ്ര ബജറ്റിനാകുമെന്ന് പ്രതീക്ഷയിലാണ് വ്യാപാരികൾ. പ്രധാന ആവശ്യങ്ങൾ ഇവയാണ് 
 

Textile industry Budget expectations
Author
First Published Jan 19, 2023, 5:00 PM IST

കൊവിഡ്-19 മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ചവ മേഖലയിൽ ഒന്നാണ് ടെക്സ്റ്റൈൽസ് മേഖല. പകർച്ചവ്യാധിയിൽ നിന്നും കരകയറി ടെക്സ്റ്റൈൽസ് മേഖല ഉൽപ്പാദനവും കയറ്റുമതിയും വീണ്ടെടുക്കാൻ തുടങ്ങിയപ്പോൾ, റഷ്യ-ഉക്രെയ്ൻ യുദ്ധവും ഉയർന്ന പണപ്പെരുപ്പവും കാരണം വികസിത വിപണികൾ മന്ദഗതിയിലായത് ഈ മേഖലയെ വീണ്ടും തകർത്തു.

ടെക്സ്റ്റൈൽസ് മേഖല നേരിടുന്ന പ്രശ്നങ്ങളും ആശങ്കകളും

  • ആഗോള ഡിമാൻഡ് കുറഞ്ഞതോടെ കയറ്റുമതി മന്ദഗതിയിലായി
  • മാന്ദ്യത്തിനിടയിൽ ആഭ്യന്തര ഡിമാൻഡും മന്ദഗതിയിലാണ്
  • പരുത്തി ക്ഷാമം 

ടെക്സ്റ്റൈൽസ് മേഖലയ്ക്കുള്ള സർക്കാർ പിന്തുണ പരിശോധിക്കുമ്പോൾ, 10,683 കോടി രൂപ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം നിലവിലുണ്ട്. 2030ഓടെ 100 ബില്യൺ ഡോളറിന്റെ കയറ്റുമതി സർക്കാർ ലക്ഷ്യം വെക്കുന്നു. ടെക്സ്റ്റൈൽസിന് പിന്തുണ നൽകുന്ന മിത്ര പദ്ധതി എന്നിവയുണ്ട്

ബജറ്റിൽ നിന്നുള്ള പ്രധാന ആവശ്യങ്ങൾ

  • ടെക്സ്റ്റൈൽ മൂല്യ ശൃംഖലയ്ക്കുള്ള പ്രോത്സാഹന പദ്ധതി
  • കയറ്റുമതി വർദ്ധിപ്പിക്കുന്നതിന് പരുത്തി വില സ്ഥിരത ഫണ്ട് പദ്ധതി
  • ടെക്‌നോളജി അപ്‌ഗ്രേഡേഷൻ ഫണ്ട് സ്കീമിന് പകരം PLI ടൈപ്പ് പ്ലാൻ നൽകുക
  • തീർപ്പാക്കാത്ത 40,000 കേസുകൾക്കുള്ള ക്ലെയിമുകൾ നൽകുക

ടെക്സ്റ്റൈൽസ് മേഖലയുടെ നികുതി പ്രതീക്ഷകൾ

  • പരുത്തിയുടെയും പരുത്തി മാലിന്യത്തിന്റെയും 11 ശതമാനമുള്ള  ഇറക്കുമതി തീരുവ നീക്കം ചെയ്യുക
  • എല്ലാത്തരം ടെക്സ്റ്റൈൽ മെഷിനറികൾക്കും 5 ശതമാനം ഇറക്കുമതി തീരുവ നിലനിർത്തുക
  • എംഎംഎഫ് നൂലിന്റെ ഇറക്കുമതിയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 5 ശതമാനത്തിൽ നിന്ന് 10 ശതമാനമായി ഉയർത്തുക.
  • തീരുവയില്ലാത്ത ഇറക്കുമതി സൗകര്യം പുനഃസ്ഥാപിക്കുക
  • 3 ശതമാനം പലിശ തുല്യതാ പദ്ധതിക്ക് കീഴിൽ കോട്ടൺ നൂൽ കയറ്റുമതി പരിരക്ഷിക്കുക
Follow Us:
Download App:
  • android
  • ios