പാരമ്പര്യ വ്യവസായങ്ങളിൽ നിന്നും പണം കൊയ്‌ത ഇന്ത്യൻ വനിതകൾ; ഹുറൂൺ പട്ടികയിൽ ആരൊക്കെ
കുടുംബ ബിസിനസുകൾ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്ന ശതകോടീശ്വരിന്മാരും ഇവിടെയുണ്ട്. വനിതാ വ്യവസായികളെ പരിചയപ്പെടാം
രാജ്യത്ത് നിരവധി വ്യവസായികളുണ്ട്. പലരും കുടുംബ ബിസിനസുകൾ ആണ് നോക്കി നടത്തുന്നത്. ഇതിന് മുൻപന്തിയിലാണ് മുകേഷ് അംബാനി. സ്ത്രീകളും ഈ കാര്യത്തിൽ ഒട്ടും പിന്നിലല്ല. നിരവധി കുടുംബ ബിസിനസുകൾ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്ന ശതകോടീശ്വരിന്മാരും ഇവിടെയുണ്ട് . 4.30 ലക്ഷം കോടി രൂപയിലധികം ആസ്തിയുള്ള റോഷ്‌നി നാടാർ മൽഹോത്ര ഈ പട്ടികയിൽ മുൻപന്തിയിലാണ്. എച്ച്സിഎൽ ടെക്‌നോളജീസ് ലിമിറ്റഡ് നാടാർ കുടുംബത്തിൻ്റെ ഉടമസ്ഥതയിലുള്ളതാണ്, റോഷ്‌നി നാടാർ ബിസിനസിൻ്റെ ചെയർപേഴ്‌സണാണ് മറ്റുള്ള വനിതാ വ്യവസായികളെ പരിചയപ്പെടാം .
പേര് | കുടുംബപ്പേര് | കമ്പനി | മൂല്യം |
റോഷ്നി നാടാർ മൽഹോത്ര | നാടാർ ഫാമിലി | എച്ച്സിഎൽ | 4,30,600 |
നിസാബ ഗോദ്‌റെജ് | ഗോദ്‌റെജ് ഫാമിലി | ഗോദ്‌റെജ് | 1,72,500 |
മഞ്ജു ഡി. ഗുപ്ത | മഞ്ജു ഗുപ്ത ഫാമിലി | ലുപിൻ | 71,200 |
സുശീലാ ദേവി സിംഘാനിയ | സിംഘാനിയ ഫാമിലി | ജെകെ സിമൻ്റ് | 67,600 |
മെഹർ പുഡുംജീ | ആഗ ഫാമിലി | തെർമാക്സ് | 44,000 |
അമിത ബിർള | ബിർള ഫാമിലി | ബിർലാസോഫ്റ്റ് | 30,900 |
ലീന ഗാന്ധി | തിവാരി ഫാമിലി | യുഎസ്‌വി | 21,000 |
മഹിമ ദറ്റ്‌ല | ദറ്റ്‌ല ഫാമിലി | ബയോളജിക്കൽ | 15,900 |
ബിനാ മോദി | ബിനാ മോദി ഫാമിലി | ഫിലിപ്സ് ഇന്ത്യ | 15,500 |
ജ്യോതി രാമചന്ദ്രൻ | രാമചന്ദ്രൻ ഫാമിലി | ജ്യോതി ലബോറട്ടറീസ് | 15,400 |
ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്‌ട്‌സ് ലിമിറ്റഡിൻ്റെ ഉപഭോക്തൃ ഉൽപ്പന്ന വിഭാഗത്തിൻ്റെ തലപ്പത്താണ് നിസാബ ഗോദ്‌റെജ്. ചെയർപേഴ്‌സണും മാനേജിംഗ് ഡയറക്‌ടറുമായ നിസാബ ഗോദ്‌റെജ് കഴിഞ്ഞ പത്ത് വർഷംകൊണ്ട് കമ്ബനിയെ വളർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്