തസ്തികളിൽ നിയമനം നടത്താതെ പറക്കാനാകില്ല. തിരിച്ചു വരവിന്റെ ആദ്യ പറക്കൽ പ്രയാസകരമായിരിക്കും. ജെറ്റ് എയർവേയ്‌സിന് പുതിയ വെല്ലുവിളി
ദില്ലി: ഒരു മാസത്തിനിടെ ജെറ്റ് എയർവേയ്‌സിൽ നിന്നും രാജി വെച്ചത് മൂന്ന് മുതിർന്ന എക്‌സിക്യൂട്ടീവുകൾ. വിമാന ഓപ്പറേഷൻസ് ഡയറക്ടർ വിശേഷ് ഒബ്‌റോയ്, ഫ്ലൈറ്റ് സേഫ്റ്റി ഡയറക്ടർ നീരജ് ചന്ദൻ, ഡയറക്ടർ ട്രെയിനിംഗ് സൊറാബ് വരിയവ എന്നിവരാണ് രാജി വെച്ചവർ. ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎയുടെ നിയമങ്ങൾ പ്രകാരം എയർലൈനിന്റെ ആദ്യ പാറക്കലിന് മുൻപ് ഈ തസ്തികകളിൽ നിർബന്ധമായും ആളുണ്ടായിരിക്കണം. സെപ്തംബർ അവസാനത്തോടെ തസ്തികകൾ നികത്താനുള്ള ശ്രമത്തിലാണ് എയർലൈൻ എന്ന് മുതിർന്ന ജെറ്റ് എയർവേസ് എക്സിക്യൂട്ടീവുകൾ പറഞ്ഞു.
Read Also: ചൈനയുടെ ഇലക്ട്രോണിക്സ് ആധിപത്യത്തിന് തിരിച്ചടി; ഐഫോണുകൾ ടാറ്റ നിർമ്മിച്ചേക്കും
മാർച്ചിൽ. സെയിൽസ്, ഡിസ്ട്രിബ്യൂഷൻ, കസ്റ്റമർ എൻഗേജ്‌മെന്റ് വൈസ് പ്രസിഡന്റായി നിയമിതനായ സീനിയർ എക്‌സിക്യൂട്ടീവ് വിശേഷ് ഖന്ന ജെറ്റ് എയർവേയ്‌സിൽ നിന്നും രാജിവെച്ച് ഇൻഡിഗോയിൽ ചേർന്നിരുന്നു.
അതേസമയം കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് ഡിപ്പാർട്ട്‌മെന്റ് മേധാവികളെയാണ് എയർലൈൻ നിയമിച്ചത്. സർക്കാർ, റെഗുലേറ്ററി കാര്യങ്ങളുടെ തലവനായി ചേർന്ന ജഗ്തേഷ് സൈനി, ഉൽപ്പന്ന വികസന വിഭാഗം തലവനായി തിരഞ്ഞെടുക്കപ്പെട്ട ആബിദ് ഖുറേഷി, സംഭരണ മേധാവിയായി നിയമിതനായ അഞ്ചൽ ധിമാൻ എന്നിവരാണ് അത്.
ഒരു കാലത്ത് ഇന്ത്യൻ വ്യോമഗതാഗതരംഗത്തെ പ്രധാനിയായിരുന്ന ജെറ്റ് എയർവേയ്‌സ് ഇന്ന് തിരിച്ചു വരവിന്റ പാതയിലാണ്. 2019 ഏപ്രിൽ 17 ന് അവസാന പാറക്കൽ നടത്തിയ ശേഷം പിന്നീട് ജെറ്റ് എയർവേയ്‌സ് ആകാശം തൊട്ടിട്ടില്ല. ജലാൻ-കാൽറോക്ക് കൺസോർഷ്യം ഏറ്റെടുത്തതോടുകൂടി വീണ്ടും എയർലൈനിന് ജീവശ്വാസം കിട്ടിയിരിക്കുകയാണ്.
Read Also: വിരമിക്കലിനു ശേഷം ആഘോഷമാക്കാം, എൽഐസി പുതിയ പെൻഷൻ പ്ലസ് പ്ലാൻ; അറിയേണ്ട 10 കാര്യങ്ങൾ
നരേഷ് ഗോയലിൻറെ നേതൃത്വത്തിലായിരുന്ന ജെറ്റ് എയർവെയ്സ് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയപ്പോഴാണ് സർവ്വീസുകൾ നിർത്തിവെച്ചത്. പിന്നീട് ജെറ്റ് എയർവെയ്‌സിനെ ഏറ്റെടുക്കാനായി എത്തിഹാദ് ഉൾപ്പടെയുള്ള വിദേശ എയർവേയ്സുകൾ ചർച്ചകൾ നടത്തിയിരുന്നു. കടം കയറിയ കമ്പനി ഏറ്റെടുക്കാൻ ഒടുവിൽ ദുബയിലെ വ്യവസായിയായ മുരാരി ജലാനും യുകെയിലെ കൽറോക്ക് ക്യാപിറ്റലും തയ്യാറാവുകയായിരുന്നു.
