വ്യാപാരികളുടെ കൈവശമുള്ള കാർഡ് വിവരങ്ങൾ ഇല്ലാതാക്കി കഴിഞ്ഞാൽ ടോക്കണൈസേഷന്‍ ചെയ്യാത്ത പണമിടപാടുകൾ തടസ്സപ്പെടും 

കാര്‍ഡ് ടോക്കണൈസേഷന്‍ ചെയ്യാനുള്ള അവസാന തിയതി ഈ മാസം 30 ആണ്. ആർബിഐയുടെ നിർദ്ദേശങ്ങൾ അനുസരിച്ച് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള പണമിടപാടുകൾക്ക് ഇനി കാർഡ് വിവരങ്ങൾ നൽകേണ്ടതില്ല. പകരം ടോക്കണുകൾ നൽകിയാൽ മതി. ഇങ്ങനെ ചയ്യുന്നതിലൂടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകളിലൂടെ നടക്കുന്ന തട്ടിപ്പുകൾ കുറയ്ക്കാൻ സാധിക്കും. 

Read Also: മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ; ഈ 5 ഫിക്സഡ് ഡെപ്പോസിറ്റുകൾ പരിചയപ്പെടാം

ജൂണിലാണ് ആർബിഐ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെ ടോക്കണൈസേഷൻ സമയപരിധി നീട്ടിയത്. നേരത്തെ ഇത് ജൂൺ 30 ആയിരുന്നു. പിന്നീട് മൂന്ന് മാസത്തേക്ക് കൂടി സമയം നീട്ടി നൽകുകയായിരുന്നു. 

സുരക്ഷിതമല്ലാത്ത ഓൺലൈൻ ഇടപാടുകളിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായാണ് പുതിയ നിയമങ്ങൾ ആർബിഐ കൊണ്ടുവന്നത്. കാർഡ് നമ്പർ, സിവിവി, കാർഡിന്റെ കാലഹരണ തീയതി തുടങ്ങിയ ക്രെഡിറ്റ് കാർഡ് ഡാറ്റ പലപ്പോഴും നൽകേണ്ടി വരും. ഇത് പേയ്‌മെന്റ് എളുപ്പത്തിനായി വ്യാപാരികളുടെ ഡാറ്റാബേസുകളിൽ സൂക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ ഈ ഡാറ്റ സൂക്ഷിക്കൽ സുരക്ഷിതമല്ല. വെബ്സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടാൽ ഈ വിവരങ്ങൾ തെറ്റായി ഉപയോഗിച്ചേക്കാം. സുരക്ഷാ മുൻനിർത്തിയാണ് ആർബിഐ കാർഡ് ടോക്കണൈസേഷൻ അവതരിപ്പിച്ചത്. 

Read Also: നികുതി ലാഭിക്കുന്ന ഫിക്സഡ് ഡെപ്പോസിറ്റുകൾ; ഏറ്റവും ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ഈ സ്വകാര്യമേഖലാ ബാങ്കുകൾ

എന്താണ് ടോക്കണൈസേഷൻ?

ഉപഭോക്താവിന്റെ യഥാർത്ഥ കാർഡ് വിശദാംശങ്ങൾ ഇടപാട് സമയങ്ങളിൽ നൽകേണ്ട പകരം "ടോക്കൺ" എന്ന് വിളിക്കുന്ന ഒരു ഇതര കോഡ് നൽകിയാൽ മതി. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡിലെ യഥാര്‍ഥ വിവരങ്ങള്‍ നല്‍കുന്നതിനു പകരം ഇത്തരത്തിലുള്ള നമ്പർ ടോക്കണ്‍ നൽകുന്ന രീതിയാണ് കാർഡ് ടോക്കണൈസേഷൻ. പണമിടപാടുകൾ നടത്തുന്ന സമയത്ത് കാർഡ് വിശദാംശങ്ങൾ നൽകാത്തതിനാൽ ഇത് സുരക്ഷിതമായി കരുതുന്നു. 

ടോക്കണൈസേഷൻ ചെയ്യേണ്ട ഘട്ടങ്ങൾ 

1. ഉപഭോക്താവ് ഓൺലൈനിലൂടെ സാധനങ്ങൾ വാങ്ങാൻ ഏതെങ്കിലും വെബ്സൈറ്റിൽ കയറുക. സാധനങ്ങൾ തിരഞ്ഞെടുക്കുക. 

2. പണം നൽകാനായി ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്കാൻ ആവശ്യപ്പെടുമ്പോൾ നിങ്ങളുടെ കാർഡിന്റെ ബാങ്ക് ഏതാണോ അത് തെരഞ്ഞെടുക്കുക. 

Read Also: കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യണോ? ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപ് ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കൂ

3. "secure your card as per RBI guidelines" or "tokenise your card as per RBI guidelines" എന്നീ ഓപ്ഷനുകളില്‍ നിന്ന് ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക.

4. ടോക്കണ്‍ ലഭിക്കാൻ അനുവാദം നൽകുക 

5. നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി നമ്പര്‍ നല്‍കുക.

6. ഒട്ടിപി നൽകി കഴിഞ്ഞാൽ, നിങ്ങളുടെ ടോക്കണ്‍ സേവ് ആയിട്ടുണ്ടാകും. കാര്‍ഡ് വിവരങ്ങള്‍ നേരിട്ട് സേവ് ചെയ്യുന്നതിന് പകരമാണിത്.