ലോകത്തിലെ ഏറ്റവും സമ്പന്നരായ പത്ത് ആളുകളും പുരുഷന്മാരാണ്, സ്ത്രീകൾ ശതകോടീശ്വര പട്ടികയിൽ ഇല്ലേ? ലോകത്തിലെ സമ്പന്നരായ അഞ്ച് സ്ത്രീകൾ ഇവരാണ്
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന സ്ഥാനത്ത് നിന്നും ഇലോൺ മസ്‌ക് പടിയിറങ്ങി കഴിഞ്ഞു. ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി ലൂയിസ് വിറ്റ്സൺ കമ്പനിയുടെ ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ബർണാഡ് അർനോൾട്ട് ആണ്. ലോകത്തിലെ ഏറ്റവും സമ്പന്നരായ പത്ത് ആളുകളും പുരുഷന്മാരാണ്, എന്നാൽ 2022 ലെ ഫോർബ്സ് റിപ്പോർട്ട് പ്രകാരം 327 സ്ത്രീകൾ 1.56 ട്രില്യൺ ഡോളർ ആസ്തിയുള്ളവരുണ്ട് അതിനാൽ തന്നെ ശതകോടീശ്വര പട്ടികയിൽ അവരും ഇടം പിടിച്ചിട്ടുണ്ട്.
ധനികരായ 5 സ്ത്രീകൾ
1 ഫ്രാങ്കോയിസ് ബെറ്റൻകോർട്ട് മെയേഴ്സ്
ഡിസംബർ 26, 2022 ലെ കണക്കനുസരിച്ച്, ഏകദേശം 74.8 ബില്യൺ ഡോളർ ആസ്തിയുള്ള, ലോറിയൽ അവകാശി ഫ്രാങ്കോയിസ് ബെറ്റൻകോർട്ട് മെയേഴ്‌സ് ലോകത്തിലെ ഏറ്റവും ധനികയായ സ്ത്രീയാണ്, ലോറിയലിന്റെ സ്ഥാപകന്റെ ചെറുമകളാണ് ഫ്രാങ്കോയിസ് ബെറ്റൻകോർട്ട് മെയേഴ്സ്.
2 ആലീസ് വാൾട്ടൺ
വാൾമാർട്ട് സ്ഥാപകനായ സാം വാൾട്ടന്റെ മകളാണ് ആലീസ് വാൾട്ടൺ, ബിസിനസ്സിലൂടെ തന്നെയാണ് ആലീസ് സമ്പന്നയായത്, ആലീസ് വാൾട്ടൺന്റെ ആസ്തി 65.3 ബില്യൺ ഡോളറാണ്.
3 ജൂലിയ കോച്ച്
ജൂലിയ കോച്ച് ഡേവിഡ് കോച്ചിന്റെ വിധവയാണ്, ജൂലിയ കോച്ചിനും കുട്ടികൾക്കും കോച്ച് ഇൻഡസ്ട്രീസിൽ 42% ഓഹരിയുണ്ട്, ഇവരുടെ ആസ്തി 60 ബില്യൺ ഡോളറാണ്.
4 മക്കെൻസി സ്കോട്ട്
ആമസോണിന്റെ എക്സിക്യൂട്ടീവ് ചെയർമാനായിരുന്ന ജെഫ് ബെസോസിന്റെ മുൻ ഭാര്യയാണ് മക്കെൻസി സ്കോട്ട്, ഇവരുടെ ആസ്തി 43.6 ബില്യൺ ഡോളറാണ്, എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 12.5 ബില്യൺ ഡോളർ സംഭാവന നൽകിയതിന് ശേഷം ഇത് കുറഞ്ഞു.
5 ജാക്വലിൻ മാർസ്
ജാക്വലിൻ മാർസ് ഒരു അമേരിക്കൻ അവകാശിയും നിക്ഷേപകയുമാണ്. സീനിയർ ഓഡ്രി റൂത്തിന്റെയും ഫോറസ്റ്റ് മാർസിന്റെയും മകളും ഇൻകോർപ്പറേറ്റഡ് അമേരിക്കൻ മിഠായി കമ്പനിയായ മാർസിന്റെ സ്ഥാപകരായ ഫ്രാങ്ക് സി. മാർസിന്റെ ചെറുമകളുമാണ്. 39.0 ബില്യൺ ഡോളറാണ് ഇവരുടെ ആസ്തി
