Asianet News MalayalamAsianet News Malayalam

Twitter : ട്വിറ്റർ ഏറ്റെടുക്കൽ നിർത്തിവെച്ച് ഇലോണ്‍ മസ്‌ക്; കാരണം ഇതാണ്

ട്വിറ്റർ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ താത്കാലികമായി നിർത്തിവെച്ചതായി  ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക്. ഏറെ നാളത്തെ ചർച്ചകൾക്ക് വിരാമമിട്ടുകൊണ്ട് കഴിഞ്ഞ മാസമാണ്  4,400 കോടി കോടി ഡോളറിന്  ട്വിറ്റർ ഏറ്റെടുക്കുന്നതായി മസ്‌ക് പ്രഖ്യാപിച്ചത്.

Twitter Deal Temporarily On Hold Tweets Elon Musk
Author
Trivandrum, First Published May 13, 2022, 4:46 PM IST

ട്വിറ്റർ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ താത്കാലികമായി നിർത്തിവെച്ചതായി  ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക്. ഏറെ നാളത്തെ ചർച്ചകൾക്ക് വിരാമമിട്ടുകൊണ്ട് കഴിഞ്ഞ മാസമാണ്  4,400 കോടി ഡോളറിന്  ട്വിറ്റർ ഏറ്റെടുക്കുന്നതായി മസ്‌ക് പ്രഖ്യാപിച്ചത്. എന്നാൽ ട്വിറ്റർ ഏറ്റെടുക്കുന്നതിനുള്ള കരാർ നടപടികൾ താൽക്കാലികമായി നിർത്തിവച്ചതായി ഇന്ന് മസ്‌ക് അറിയിക്കുകയായിരുന്നു. 

ട്വിറ്റർ ഏറ്റെടുക്കുന്ന സമയത്ത് വ്യാജ അക്കൗണ്ടുകൾ ഇല്ലാതാക്കുക എന്നുള്ളതാണ് തന്റെ പ്രാഥമിക ലക്ഷ്യം എന്ന് മസ്‌ക് വ്യക്തമാക്കിയിരുന്നു. എന്നാൽ  മൊത്തം ട്വിറ്റർ ഉപയോക്താക്കളിൽ ഏകദേശം 5 ശതമാനത്തോളം വ്യാജ അക്കൗണ്ടുകളുണ്ട് എന്ന് ഇന്നലെ ട്വിറ്റർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞിരുന്നു. ഈ കണക്കുകളിൽ വ്യക്തത വരുത്തുന്നത് വരെ ഏറ്റെടുക്കൽ നടപടികൾ താൽക്കാലികമായി നിർത്തിവെക്കുന്നതായി മസ്‌ക് ട്വീറ്റ് ചെയ്തു. 

 

ശതകോടീശ്വര വ്യവസായിയായ മസ്‌ക് 4,400 കോടി ഡോളറിനാണ്  ട്വിറ്ററിനെ ഏറ്റെടുത്തിട്ടുണ്ടായിരുന്നത്. അവസാന ശ്രമമെന്നോണം പോയ്‌സൺ പിൽ വരെ ട്വിറ്റര്‍ മസ്ക്കിനെതിരെ പ്രയോഗിച്ചെങ്കിലും രക്ഷയില്ലായിരുന്നു. ഇലോണ്‍ മസ്‌ക് വാഗ്ദാനം ചെയ്ത ഓഫറിന് അനുകൂലമായി തീരുമാനമെടുക്കാന്‍ ഓഹരി ഉടമകളില്‍ നിന്ന് വളരേ അധികം സമ്മര്‍ദമുണ്ടായിരുന്നു. തുടർന്ന് മസ്കിന് കീഴടങ്ങാൻ ട്വിറ്റർ  ബോര്‍ഡ് അംഗങ്ങള്‍ തീരുമാനമെടുക്കുകയായിരുന്നു. 

ഒ​രു ഓ​ഹ​രി​ക്ക് 54.20 ഡോ​ള​ർ അതായത് ഏ​ക​ദേ​ശം 4300 കോ​ടി യു.​എ​സ് ഡോ​ള​റി​ന്  ട്വി​റ്റ​ർ വാ​ങ്ങു​മെ​ന്ന് ഏ​പ്രി​ൽ 14നാ​ണ് മ​സ്‌​ക് പ്ര​ഖ്യാ​പി​ച്ച​ത്. 9.2 ശതമാനം ഓഹരി നിക്ഷേപമായിരുന്നു ട്വിറ്ററിൽ മസ്കിനുള്ളത്. ട്വിറ്റർ അഭിപ്രായ സ്വാതന്ത്ര്യത്തുള്ള സാധ്യത പ്രയോജപ്പെടുത്തിന്നില്ലെന്നും സ്വകാര്യ ഉടമസ്ഥതയിലേക്ക് എത്തുമ്പോള്‍ മാത്രമേ അതിനു സാധിക്കുകയുള്ളു എന്നും അതിനാലാണ് താൻ ഇത്തരമൊരു നിലപാടിലേക്ക് എത്തിയെതെന്നു മസ്ക് വ്യക്തമാക്കിയിരുന്നു.

ട്വിറ്ററിൽ സജീവമായ ശതകോടീശ്വരനായ ബിസിനസുകാരിൽ ഒരാളാണ് ഇലോൺ മസ്ക്. 80 ദശലക്ഷത്തിലധികം ഫോളോവേർസാണ് ട്വിറ്ററിൽ അദ്ദേഹത്തിനുള്ളത്. 2009 മുതൽ ട്വിറ്ററിൽ സ്ഥിര സാന്നിധ്യമായ മസ്ക്, തന്റെ ബിസിനസുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ വലിയ പ്രഖ്യാപനങ്ങൾക്ക് ട്വിറ്റർ ഹാന്റിൽ ഉപയോഗിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios