ട്വിറ്ററില്‍ വൈറലായി ഇലോൺ മസ്‌കിന്റെ ഏറ്റവും പുതിയ ചിത്രം. ഇലോൺ മസ്കിന്റെ പുതിയ ചിത്രത്തിന് പിന്നിലെ കഥ ഇതാണ്


സാൻഫ്രാൻസിസ്കോ: ശതകോടീശ്വരനായ ഇലോൺ മസ്‌കിന്റെ ഏറ്റവും പുതിയ എഐ ചിത്രം ഇലോൺ മസ്‌ക് ഉൾപ്പെടെ ദശലക്ഷക്കണക്കിന് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. ഒരു ട്വിറ്റർ ഉപയോക്താവ് പങ്കിട്ട ചിത്രം കുഞ്ഞായ ഇലോൺ മസ്കിന്റെതാണ്. ചിത്രത്തോട് ഇലോൺ മസ്‌ക് പ്രതികരിച്ചിട്ടുണ്ട്. ഇന്ത്യൻ വരനായി ചിത്രീകരിക്കുന്ന ചിത്രം എത്തിയപ്പോഴും മസ്‌ക് പ്രതികരിച്ചിരുന്നു. 

മുൻ ട്വിറ്റർ സിഇഒ ഇലോൺ മസ്‌ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സൃഷ്ടിച്ച ചിത്രത്തോട് രണ്ടാം തവണയാണ് പ്രതികരിക്കുന്നത്. കഴിഞ്ഞയാഴ്ച, മസ്‌ക് ഇന്ത്യൻ വസ്ത്രത്തിൽ നൃത്തം ചെയ്യുന്ന ഒരു എഐ ചിത്രം വൈറലായിരുന്നു. ഇന്ത്യയുടെ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച മസ്കിന്റെ ചിത്രം ട്വിറ്റർ ഉപയോക്താക്കളെ വിസ്മയിപ്പിച്ചു. 

Scroll to load tweet…

കോടീശ്വരനായ വ്യവസായി ഇലോൺ മസ്‌കിനെ കുഞ്ഞായി കാണിക്കുന്ന വൈറൽ ചിത്രം പോസ്റ്റ് ചെയ്തത് ജെറോം പവലല്ല എന്ന ട്വിറ്റർ ഉപയോക്താവാണ്. തവിട്ട് നിറത്തിലുള്ള കുപ്പായമണിഞ്ഞ് വെള്ള ഷർട്ട് അണിഞ്ഞ ഒരു കുഞ്ഞായാണ് ഇലോൺ മസ്‌കിനെയാണ് ചിത്രത്തിൽ കാണുന്നത്. 

ഒരു ട്വിറ്റർ ഉപയോക്താവ് ഇത് വളരെ മനോഹരമാണ് എന്ന് കമന്റ് ചെയ്തു. കൊച്ചു ഇലോൺ ദത്തെടുത്തോട്ടെ, തയ്യാറാണോ?" എന്ന ചോദ്യവും വന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകൾ ഇൻറർനെറ്റിൽ ജനപ്രിയമായിത്തീർന്നിരിക്കുകയാണ്. നിരവധി കലാകാരന്മാർ ഇപ്പോൾ ആകർഷകമായ പല സൃഷ്ടികളും എഐ ഉപയോഗിച്ച് നിർമ്മിക്കുന്നു. പലപ്പോഴും സോഷ്യൽ മീഡിയയിൽ അവ വാൻ സ്ര്ദ്ധയും പിടിച്ചു പറ്റുന്നുണ്ട്.