ഇലക്ട്രിക് വാഹനങ്ങൾ ഉപയോ​ഗിക്കുന്നതിൽ വലിയ ആത്മവിശ്വാസം നൽകുന്നതാണ് പുതിയ യൂണിവേഴ്സൽ ഇന്റർഫേസ്. ഇത് ചാർജിങ് സാധ്യതകൾ വർധിപ്പിക്കുന്നു.

ഇന്ത്യയിലെ ഏറ്റവും വേ​ഗതയേറിയ മോട്ടോർസൈക്കളിന്റെ നിർമ്മാതാക്കളായ അൾട്രാവയലറ്റ് Type 2 Charging Interface അവതരിപ്പിച്ചു. നൂതനമായ ഈ സാങ്കേതികവിദ്യയിലൂടെ സ്വന്തം വാഹനങ്ങൾക്കൊപ്പം രാജ്യത്തെ ഏത് ഇലക്ട്രിക് ഇരുചക്രവാഹനവും 4000-ൽ അധികം AC കാർ ചാർജിങ് സ്റ്റേഷനുകളിലും 100,000 AC Type 2 ചാർജറുകളിലും ഉപയോ​ഗിക്കാനാകും.

ന​ഗരങ്ങൾ തമ്മിലുള്ള യാത്രയിൽ അൾട്രാവയലറ്റ് എഫ്77 ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ചാർജിങ് സാധ്യമാക്കുകയാണ് പുതിയ ചാർജിങ് ഇന്റർഫേസ്. ഇന്ത്യയിലെ ചാർജിങ് അടിസ്ഥാനസൗകര്യങ്ങൾ അതിവേ​ഗം വളരുകയാണ്. അതുകൊണ്ടു തന്നെ ഉപയോക്താക്കൾക്ക് വളരെ വേ​ഗത്തിൽ പുതിയ കാർ ചാർജിങ് സ്റ്റേഷനുകൾ ഉപയോ​ഗിക്കാൻ കഴിയണം. ഇതിലേക്കുള്ള അതിവേ​ഗ ചുവടുവെപ്പാണ് പുതിയ UVLYNC.

ഇലക്ട്രിക് വാഹന നിർമ്മാതാക്കൾക്കിടെ ഒന്നിലധികം ചാർജിങ് സൗകര്യങ്ങൾക്കായി ശക്തമായ നിലപാടാണ് അൾട്രാവയലറ്റ് സ്വീകരിച്ചത്. UVLYNC എത്തിയതോടെ ഒരു മാനദണ്ഡം ഇതിൽ കൈവന്നു. സൗകര്യപ്രദമായ സേവനം ഉറപ്പാക്കുന്ന E2W ഇപ്പോൾ വ്യാപകമായി ലഭ്യമായിട്ടുള്ള AC കാർ ചാർജിങ് സ്റ്റേഷനുകളിൽ ചാർജിങ് എളുപ്പമാക്കുന്നു.

Ultraviolette F77 SuperStreet Launch | Go Ballistic | Bookings Open 31st Jan, 4:30 PM

ഇലക്ട്രിക് വാഹനങ്ങൾ ഉപയോ​ഗിക്കുന്നതിൽ വലിയ ആത്മവിശ്വാസം നൽകുന്നതാണ് പുതിയ യൂണിവേഴ്സൽ ഇന്റർഫേസ്. ഇത് ചാർജിങ് സാധ്യതകൾ വർധിപ്പിക്കുന്നു. കൂടുതൽ റൈഡർമാർ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതോടെ UVLYNC ദിവസേനയുള്ള ചാർജിങ് എളുപ്പമാക്കുക മാത്രമല്ല രാജ്യവ്യാപകമായുള്ള ഇലക്ട്രിക് ചാർജിങ് സംവിധാനം കൂടുതൽ ശക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമാകുകയാണ് - അൾട്രാവയലറ്റ് സഹസ്ഥാപകനും സി.ടി.ഒയുമായ നിരജ് രാജ്മോഹൻ പറയുന്നു.

ഇലക്ട്രിക് മൊബിലിറ്റി എല്ലാവർക്കും അതിവേ​ഗം പ്രാപ്യമാകുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിക്കുന്ന UVLYNC-ക്ക് 2,999 രൂപയാണ് വില.