മൂന്നാം ഘട്ട പിരിച്ചുവിടലുമായി എഡ്‌ടെക് ഭീമൻ. ചെലവ് താങ്ങാനാകുന്നില്ല, ഏറെ ദുഖമുള്ള പ്രതിസന്ധി ഘട്ടമാണിത്, ജീവനക്കാർ പുറത്തേക്ക് പോയെ മതിയാകൂ.
ബെംഗളൂരു: സോഫ്റ്റ്‌ബാങ്ക് പിന്തുണയുള്ള എഡ്‌ടെക് സ്ഥാപനമായ അൺ അക്കാഡമി ജീവനക്കാരെ പിരിച്ചുവിട്ടു. ഒരു വർഷത്തിനിടയിൽ മൂന്നാം തവണയാണ് അൺ അക്കാഡമി ജീവനക്കാരെ പുറത്താക്കുന്നത്. മൂന്നാം ഘട്ടത്തിൽ സ്ഥാപനത്തിലെ 350 ജീവനക്കാർക്ക് തൊഴിൽ നഷ്ടമായി.
സാമ്പത്തിക പ്രതിസന്ധി കാരണം ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായാണ് ജീവനക്കാരുടെ എണ്ണം വെട്ടി കുറയ്ക്കുന്നത് എന്ന് അൺ അക്കാഡമി സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഗൗരവ് മുഞ്ജൽ ജീവനക്കാരെ അറിയിച്ചു. ജീവനക്കാർക്ക് അയച്ച മെയിലിൽ, ഈ പിരിച്ചു വിടൽ അതീവ ദുഃഖമുണ്ടാക്കുന്നതായും എന്നാൽ കമ്പനിക്ക് മുൻപിൽ മറ്റ് വഴികൾ ഇല്ലെന്നും ഗൗരവ് മുഞ്ജൽ പറയുന്നു.
ALSO READ: ജനങ്ങളുടെ കൈവശമുള്ള കറൻസിയിൽ റെക്കോർഡ് വർദ്ധന; നോട്ട് നിരോധനത്തിന് മുൻപുള്ളതിനേക്കാൾ 71.84 ശതമാനം അധികം
പിരിച്ചു വിടുന്ന ജീവനക്കാർക്ക് നോട്ടീസ് പിരീഡ് ഉണ്ടാവില്ല. പകരം നോട്ടീസ് കാലയളവിന് തുല്യമായി രണ്ട് മാസത്തെ അധിക ശമ്പളം നൽകുമെന്ന് അൺ അക്കാഡമി സി ഇ ഒ പറഞ്ഞു. ഒപ്പം ഒരു വർഷത്തേക്ക് മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷയും നൽകും. അപ്രതീക്ഷിത പിരിച്ചു വിടൽ നടത്തേണ്ടി വന്നതിൽ ജീവനക്കാരോട് മാപ്പ് പറയുന്നതായും ഗൗരവ് മുഞ്ജൽ പറഞ്ഞു. വിപണിയിലെ വെല്ലുവിളികൾ കാരണം ഇത്തരത്തിലൊരു തീരുമാനം എടുക്കേണ്ടി വന്നു. ഫണ്ടിംഗ് ഗണ്യമായി കുറഞ്ഞു. ചെലവ് കുറയ്ക്കാൻ കമ്പനി ബാധ്യസ്ഥരാകുകയാണ് എന്ന് ഗൗരവ് മുഞ്ജൽ വ്യക്തമാക്കി.
ബിസിനസ് ഇന്റലിജൻസ് പ്ലാറ്റ്‌ഫോമായ ടോഫ്‌ലർ പുറത്തുവിട്ട ഡാറ്റ പ്രകാരം, 2021-22 സാമ്പത്തിക വർഷത്തിൽ ബെംഗളൂരു ആസ്ഥാനമായുള്ള അൺ അക്കാഡമി, 2,693 കോടി രൂപയുടെ അറ്റ നഷ്ടം അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സമയത്താണ് ജീവനക്കാരെ വെട്ടിക്കുറച്ചത്. 3,411 കോടി രൂപയാണ് ഈ സാമ്പത്തിക വർഷത്തെ കമ്പനിയുടെ മൊത്തം ചെലവ്. ഏപ്രിലിൽ, കമ്പനി ഏകദേശം 1,000 ജീവനക്കാരെ പിരിച്ചുവിട്ടു,
ALSO READ: സിമന്റ് കമ്പനികൾ വില കൂട്ടുന്നു; ചാക്കിന് 10 മുതൽ 30 രൂപ വരെ വില ഉയരും
