Asianet News MalayalamAsianet News Malayalam

18 മാസങ്ങൾക്ക് ശേഷം ജീവനക്കാർ ഓഫീസിലേക്ക്: വിപ്രോ ചെയർമാന്റെ പ്രഖ്യാപനം എത്തി

വിപ്രോ ചെയർമാൻ റിഷാദ് പ്രേംജി ട്വിറ്ററിലൂടെയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

Wipro employees return to office
Author
Mumbai, First Published Sep 12, 2021, 3:02 PM IST

മുംബൈ: ബെംഗളൂരു ആസ്ഥാനമായുള്ള ഐടി കമ്പനിയായ വിപ്രോ നാളെ മുതൽ ജീവനക്കാരെ ഓഫീസിലേക്ക് മടങ്ങാൻ അനുവദിക്കും. ജീവനക്കാർ ആഴ്ചയിൽ രണ്ട് ദിവസം ഓഫീസിലെത്തി ജോലി ചെയ്യും. 18 മാസങ്ങൾക്ക് ശേഷമാണ് വിപ്രോ ക്യാമ്പസ് വീണ്ടും സജീവമാകുന്നത്. 

വിപ്രോ ചെയർമാൻ റിഷാദ് പ്രേംജി ട്വിറ്ററിലൂടെയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വിപ്രോ ഓഫീസിൽ സ്ഥാപിച്ചിട്ടുള്ള താപനില പരിശോധനകളും ക്യുആർ കോഡ് സ്കാനുകളും ഉൾപ്പെടെയുള്ള കൊവിഡ്-19 അനുബന്ധ സുരക്ഷാ പ്രോട്ടോക്കോളുകളെക്കുറിച്ചുള്ള ഒരു വീഡിയോയും അദ്ദേഹം തന്റെ ട്വീറ്റിലൂ‌ടെ പങ്കിട്ടു.

കമ്പനിയുടെ കസ്റ്റമേഴ്സിന് മികച്ച സേവനം നൽകുന്നത് തുടരുമെന്നും ഭാവിയിൽ ഒരു ഹൈബ്രിഡ് മോഡലിലായിരിക്കും കമ്പനി പ്രവർത്തിക്കുകയെന്നും അദ്ദേഹം പറയുന്നു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios