Asianet News MalayalamAsianet News Malayalam

ഇതെന്തൊരു തമാശ! ഒരു സുപ്രഭാതത്തിൽ യുവതിക്ക് ലഭിച്ചത് 17 ലക്ഷത്തോളം രൂപ വിലയുള്ള ലോട്ടറി, കാര്യമറിഞ്ഞത് പിന്നെ

ലക്ഷങ്ങളുടെ ലോട്ടറി കയ്യിൽ കിട്ടിയെങ്കിലും അത് യുവതിക്ക് വേണമെന്ന് കരുതിയാൽ പോലും ഉപയോഗിക്കാനാവില്ലെന്നാണ് ലോട്ടറി ഒഫിഷ്യൽസ് പറയുന്നത്.  

ചിത്രം പ്രതീകാത്മകം

woman receives 20000 dollar worth lottery tickets accidentally
Author
First Published Nov 12, 2023, 11:07 AM IST

ദില്ലി: 20000 ഡോളറിന്റെ സ്ക്രാച്ച് ലോട്ടറി ടിക്കറ്റ് മാറി അയച്ച് കിട്ടിയത് യുവതിക്ക്. ലോട്ടറി കടയായ കെനിയോൺസ് മാർക്കറ്റിന് പകരം മസാച്യുസെറ്റ്‌സിലെ ഫാൽമൗത്തിൽ താമസിക്കുന്ന ഒരു സ്ത്രീക്കാണ് ഫെഡെക്‌സ് അബദ്ധത്തിൽ  20,000 ഡോളറിന്റെ (പതിനാറ് ലക്ഷത്തിലധികം രൂപ മൂല്യം) സ്‌ക്രാച്ച് ടിക്കറ്റുകൾ അയച്ചു നൽകിയത്. യുവതി പിന്നീട്  ലോട്ടറി ടിക്കറ്റുകൾ കടയിലേക്ക് തിരികെ നൽകി. 

ലക്ഷങ്ങളുടെ ലോട്ടറി കയ്യിൽ കിട്ടിയെങ്കിലും അത് യുവതിക്ക് വേണമെന്ന് കരുതിയാൽ പോലും ഉപയോഗിക്കാനാവില്ലെന്നാണ് ലോട്ടറി ഒഫിഷ്യൽസ് പറയുന്നത്.  ഈ ടിക്കറ്റുകളെല്ലാം ഒരു റീട്ടെയിൽ ഏജന്റിന്റെ കയ്യിൽ എത്തുകയും തുടർന്ന് ആക്ടിവേഷൻ പൂർത്തിയാക്കുകയും ചെയ്യുന്നതു വരെ, അവയ്ക്ക് യഥാർത്ഥത്തിൽ ഒരു മൂല്യവുമില്ലെന്നും ലോട്ടറി അധികൃതർ പറഞ്ഞു.
 
ഡാനിയേൽ അലക്സാണ്ട്രോവിനാണ് ഫെഡ് എക്സ് വഴിയാണ് ലോട്ടറി ഡെലിവറി ലഭിച്ചത്. അറിയപ്പെടുന്ന ലോട്ടറി സ്റ്റോറായ കെനിയോൺസ് മാർക്കറ്റിലേക്ക് ഡെലിവറി ചെയ്യപ്പെടേണ്ടതായിരുന്നു. വളരെ ഭാരമുള്ള ഒരു പെട്ടി ലഭിക്കുന്നതുവരെ എല്ലാം സാധാരണമായിരുന്നു. അത് തുറന്ന് നോക്കിയപ്പോൾ, നിറയെ സ്ക്രാച്ച് ടിക്കറ്റുകളാണ്. ഇതെന്തൊരു തമാശയാണെന്നായിരുന്നു എനിക്ക് തോന്നിയതെന്നുമായിരുന്നു യുവതിയുടെ പ്രതികരണം.

Read more:  അടിച്ചു മോനേ; നമ്പറുകള്‍ തെരഞ്ഞെടുത്ത രീതി മനോജിന് വന്‍ ഭാഗ്യം കൊണ്ടുവന്നു, സമ്മാനമായി ലഭിച്ചത് 17 ലക്ഷം

'ഈ ടിക്കറ്റുകൾ, ഒരു റീട്ടെയിൽ ഏജന്റ് ആക്ടിവേറ്റ് ചെയ്യുന്നതുവരെ അവയ്ക്ക് യഥാർത്ഥത്തിൽ ഒരു മൂല്യവുമില്ല, മസാച്യുസെറ്റ്സ് ലോട്ടറി ഏജൻസിയിലെ ക്രിസ്റ്റ്യൻ തേജ പറഞ്ഞു. അതിൽ സ്ക്രാച്ച് ചെയ്ത് വിജയിക്കുന്ന ടിക്കറ്റുമായി ആരെങ്കിലും ഒരു റീട്ടെയിൽ കടയിലേക്ക് പോയാൽ. അത് പണമാക്കി മാറ്റാൻ അവർക്ക് കഴിയില്ല. ടിക്കറ്റ് പരിശോധനയിൽ ഇത് ആക്ടിവേറ്റ് ചെയ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞതായി എബിസി റിപ്പോർട്ടിൽ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios