45 പേരിലധികം വാഹത്തില്‍ ഉണ്ടായിരുന്നുവെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് മനോജ് കുമാര്‍ ശ്രീവാസ്തവ് പറഞ്ഞു
ഭോപ്പാൽ: വിവാഹസംഘം സഞ്ചരിച്ച വാഹനം നദിയിലേക്കു മറിഞ്ഞ് 22 പേർ മരിച്ചു. നിരവധി പേര്ക്ക് പരിക്കേറ്റു. മദ്ധ്യപ്രദേശിലെ സിധി ജില്ലയിലുള്ള അമേലിയയിലായിരുന്നു സംഭവം. ചൊവ്വാഴ്ച രാത്രി 10 മണിയോടെ സോണെ നദിയിലേക്ക് വിവാഹം സംഘം സഞ്ചരിച്ച ബസ് മറിയുകയായിരുന്നു. 45 പേരിലധികം വാഹത്തില് ഉണ്ടായിരുന്നുവെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് മനോജ് കുമാര് ശ്രീവാസ്തവ് പറഞ്ഞു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില് പ്രവേശിപ്പിച്ചു. ജില്ലാ കളക്ടറും എസ്.പി അടക്കമുള്ള ഉന്നത ഉദ്ദ്യോഗസ്ഥരും രാത്രിയോടെ തന്നെ സ്ഥലത്തെത്തി രക്ഷാ പ്രവര്ത്തനങ്ങള് ഏകോപിപ്പിച്ചു. വിസിംഗരൗലിയിൽനിന്നും സിധിയിലേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിൽനിന്നും നദിയിലേക്ക് പതിക്കുകയായിരുന്നു.
