തിരുവനന്തപുരത്ത് മെഡിക്കല്‍ കോളേജിന് സമീപം നാലുമാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡെന്റല്‍ വിഭാഗത്തില്‍ ട്യൂട്ടറായിരുന്ന രാധാകൃഷ്ണനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാസങ്ങളായി രാധാകൃഷ്ണനെ കുറിച്ച് ഒരു വിവരവുമില്ലായിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകി പുഴുവരിച്ച നിലയിലായിരുന്നു മൃതദേഹം. മരണകാരണം വ്യകതമല്ല. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം. പ്രായാധിക്യം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് മരണ കാരണമെന്ന് സംശയിക്കുന്നു. ഏറെ കാലമായി ബന്ധുക്കളുമായും കുടുംബാംഗങ്ങളുമായും അകന്നുകഴിയുകയായിരുന്നു രാധാകൃഷ്ണന്‍.
മൃതദേഹം പൊസ്റ്റുമാര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമാര്‍ട്ടത്തിനു ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനാകുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.
