ഇടുക്കി: ക്രിസ്തുമസ് അവധി മുന്‍നിര്‍ത്തി വില്പനക്കായി സൂക്ഷിച്ചിരുന്ന 700 ലിറ്റര്‍ സ്പിരിറ്റ് മൂന്നാര്‍ എക്‌സൈസ് സംഘം പിടികൂടി. മൂന്നാര്‍ തലയാര്‍ കടകുമുടി ഡിവിഷനിലെ തെയിലക്കാടുകളില്‍ മണ്ണിനിടയില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്പിരിറ്റ്. 35 ലിറ്റര്‍ കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. മൂന്നാര്‍ എക്‌സൈസ് സി.ഐ അബു എബ്രഹാമിന്റ നേതൃത്വത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. സംഭവത്തില്‍ ആരെയും പിടികൂടിയിട്ടില്ല