കാസര്‍ഗോഡ് മന്ത്രി എ.കെ ബാലന് നേരെ എബിവിപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

First Published 3, Mar 2018, 9:59 PM IST
a k balan
Highlights
  • മന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി
  • രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍

കാസഗോഡ്: മന്ത്രി എ.കെ.ബാലന്  നേരെ കാസർഗോഡ് എബിവിപി പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പാവങ്ങളുടെ പാര്‍ട്ടിയെന്ന് പറഞ്ഞ് അധികാരത്തിലെത്തിയിട്ട് അട്ടപ്പാടിയിലെ വനവാസികളെ ദാരിദ്രത്തിന്‍റെ പടുകുഴിയിലേക്ക് തളളിയിടുന്ന ഇടതുപക്ഷ നയങ്ങളില്‍ പ്രതിഷേധിച്ചാണ് എബിവിപി പ്രവര്‍ത്തകര്‍ മന്ത്രിക്കു നേരെ കരിങ്കൊടി വീശിയത്.

പരവനടുക്കത്ത് വച്ച് മന്ത്രിയുടെ കാറിനുനേരെ എബിവിപി സംസ്ഥാന സമിതിയംഗം വൈശാഖ് കെളോത്ത്, കാസര്‍കോട് ജില്ലാ അധ്യക്ഷന്‍ ശ്രീഹരി രാജപുരം എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവർത്തകർ കരിങ്കൊടിയുമായി ഓടുകയായിരുന്നു. പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.മന്ത്രിക്കു നേരെ കരിങ്കൊടി കാട്ടിയതുമായി ബന്ധപെട്ടു രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

loader