തിരുവനന്തപുരം: വി.എസ്. അച്യുതാനന്‍ സംസ്ഥാന ഭരണ പരിഷ്കാര കമ്മിഷന്‍ ചെയര്‍മാനായേക്കും. ക്യാബിനറ്റ് റാങ്കോടെ അദ്ദേഹത്തെ ചെയര്‍മാന്‍ സ്ഥാനത്തേക്കു മന്ത്രിസഭ നിശ്ചയിക്കുമെന്നാണു സൂചന. സര്‍ക്കാര്‍ തീരുമാനിക്കുന്ന പദവി വി.എസും ഏറ്റെടുക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍.
നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ വി.എസിന്റെ പദവികൂടി ചര്‍ച്ചയാകും. നാളെത്തന്നെ തീരുമാനവുമുണ്ടാകും. വി.എസിന്റെ പദവിയുടെ കാര്യത്തില്‍ നേരത്തെ സിപിഎം പിബിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലും ധാരണയായിരുന്നു.
