കാഞ്ഞിരപ്പള്ളി: ക്രൈസ്തവസഭക്കും കേന്ദ്രസർക്കാരിനുമിടയിലുള്ള പാലമായാണ് അൽഫോൺസ് കണ്ണന്താനത്തിന്‍റെ മന്ത്രിസ്ഥാനത്തെ കാണുന്നതെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ മാത്യു അറയ്ക്കൽ. കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ബിഷപ്പ് ഇക്കാര്യം പറഞ്ഞത്. കാഞ്ഞിരപ്പള്ളിയിൽ പുതിയ മന്ത്രിക്ക് നൽകിയ സ്വീകരണത്തിൽ സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ ആശംസകളുമായെത്തി.

നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റിന്റെ യോഗത്തിന് ശേഷമാണ് ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരനുമൊത്ത് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം വിവിധ സഭാ മേലധ്യക്ഷൻമാരുമായി ചർച്ച നടത്തിയത്. സഭയും കേന്ദ്രസ‍ർക്കാരും തമ്മിലുള്ള പാലമായാണ് കണ്ണന്താനത്തെ കാണുന്നതെന്ന കാഞ്ഞിരപ്പള്ളി ബിഷപ്പിന്‍റെ പ്രസ്താവന കണ്ണന്താനത്തോടുള്ള ക്രൈസ്തവസഭയുടെ നിലപാട് വ്യക്തമാക്കുന്നതായി

സഭ അ‍ർപ്പിക്കുന്ന വിശ്വാസം അർഹിക്കുന്ന ഗൗവരത്തിലാണ് കാണുന്നതെന്ന് വിശദീകരിച്ച് കുമ്മനം രാജശേഖരനും കണ്ണന്താനത്തിന്റെ നിലപാടുകൾക്ക് പിന്തുണയുമായെത്തി. നേരത്തെ കാഞ്ഞിരപ്പള്ളി പൗരാവലി നൽകിയ സ്വീകരണത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കണ്ണന്താനത്തെ ഷാൾ അണിയിച്ച് ആശംസകൾ നേർന്നു. ബിജെപി സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരനായിരുന്നു ചടങ്ങിന്‍റെ അധ്യക്ഷൻ.