ദില്ലി: ബാറുകളുടെ ദുരപരിധി കുറച്ച വിഷയത്തില്‍ എതിര്‍ശബ്ദത്തിന് ചെവികൊടുക്കാന്‍ സംസ്ഥാ സര്‍ക്കാര്‍ തയ്യാറാവണമെന്ന് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ടൂറിസം മന്ത്രിയായി സ്ഥാനമേറ്റ ശേഷം ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം
ട്രന്‍സ്പോര്‍ട്ട് ഭവനില്‍ പ്രവര്‍ത്തിക്കുന്ന ടൂറിസം വകുപ്പില്‍ അധികാരമേല്‍ക്കാന്‍ അല്‍ഫോണ്‍സ് കണ്ണന്താനം എത്തുന്നത് ഉച്ചയ്ക്ക് 12 ന്. മന്ത്രിയെ കാത്ത് ദേശീയ മാധ്യമങ്ങളുടെ വന്‍പട. ഫ്ലാഷുകള്‍ തുരുതുരെ മിന്നുന്നു. ഔദ്യോഗിക കസേരയില്‍ ഇരിക്കാന‍്‍ മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെങ്കിലും അധികാരമൊഴിയുന്ന മന്ത്രി മഹേഷ് ശര്‍മ എത്തിയ ശേഷം മാത്രമെന്ന് മറുപടി.
ഇതിനിടെ മകന്‍ ആദര്‍ശ് എത്തി. അച്ഛന്‍ അധികാരമേല്‍ക്കുന്നത് കാണാന്‍ വേണ്ടി മാത്രം അമേരിക്കയില്‍ നിന്ന് പറന്നെത്തിയതാണ് ആദര്‍ശ്. നാളെ തിരിച്ച് പോകും. മുക്കാല്‍ മണിക്കര് കാത്തിരുന്നിട്ടും മഹേഷ് ശര്‍മ എത്തായതായതോടെ ദേശീയ ടെലിവിഷന്‍ ചാനലുകള്‍ ബൈറ്റിന് വേണ്ടി ബഹളം തുടങ്ങി. ഇതിനിടയിലാണ് മഹേഷ് ശര്‍മ കടന്നുവരുന്നത്. പിന്നെ ഒരു നിമിഷം പോലും പാഴാക്കാതെ അധികാരമേറ്റു.
ബാറുകളുടെ ദുരപരിധി കുറച്ച വിഷയത്തില്‍ എതിര്‍പ്പുന്നയിക്കുന്നവരുമായി ചര്‍ച്ച നടത്തി സംസ്ഥാന സര്‍ക്കാര്‍ പരിഹാരം കാണട്ടെയെന്ന് മന്ത്രി എന്ന നിലയില് ആദ്യ പ്രസ്താവന.
