തിരുവനന്തപുരം: പുതുച്ചേരിയിൽ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിന് വ്യാജ രേഖ നല്‍കിയ കേസില്‍ നടി അമല പോൾ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി. പതിനഞ്ചാം തീയതി രാവിലെ പത്ത് മണി മുതൽ ഒരു മണി വരെ അന്വേഷണ സംഘത്തിന് അമല പോളിനെ ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. 

അമല പോൾ നൽകിയ മുൻകൂര്‍ ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനയിലാണ്. അമലാപോളിന്റെ ആഡംബര വാഹനം രജിസ്റ്റർ ചെയ്ത വകയിൽ 20 ലക്ഷം രൂപയാണ് സംസ്ഥാന ഖജനാവിലെത്തേണ്ടിയിരുന്നത്. എന്നാൽ വ്യാജ രേഖയുണ്ടാക്കി പുതുച്ചേരിയിൽ വാഹനം രജിസ്റ്റര്‍ ചെയ്തപ്പോൾ നൽകിയത് വെറും ഒന്നര ലക്ഷം രൂപമാത്രമാണ് .