അമിത് ഷാ - ദൽബീർ സിങ്ങ് സുഹാഗ് കൂടിക്കാഴ്ച 'പിന്തുണക്കായി സന്ദർശനം' പരിപാടിയ്ക്ക് തുടക്കമായി

ദില്ലി: ബിജെപി അധ്യക്ഷൻ അമിത് ഷാ കരസേന മുൻ മേധാവി ജനറൽ ദൽബീർ സിങ്ങ് സുഹാഗുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര സർക്കാരിന്റെ 4 വർഷത്തെ ഭരണ നേട്ടങ്ങൾ പ്രചരിപ്പിക്കാൻ ബി ജെ പി നടത്തുന്ന "സമ്പർക്ക് ഫോർ സമർഥൻ" അഥവാ 'പിന്തുണക്കായി സന്ദർശനം' പരിപാടിയുടെ ഭാഗമായാണ് കൂടിക്കാഴ്ച.

ജനറൽ ദൽബീർ സിംഗ് സുഹാഗിൻറെ വസതിയിൽ എത്തിയാണ് അമിത് ഷാ പരിപാടിക്ക് തുടക്കം കുറിച്ചത്. ഭരണ നേട്ടങ്ങൾ അറിയിച്ച് സമൂഹത്തിലെ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച ഒരു ലക്ഷം പേരുടെയെങ്കിലും പിന്തുണ നേടണമെന്നാണ് കേന്ദ്രമന്ത്രിമാർ മുതൽ പഞ്ചായത്തംഗങ്ങൾ വരെയുള്ളവർക്ക് ബി ജെ പി നിർദ്ദേശം നൽകിയിട്ടുള്ളത്.