ഇരു ടീമുകളും സുവര്‍ണാവസരങ്ങള്‍ നഷ്ടപ്പെടുത്തിയ ആദ്യ പകുതിക്കാണ് അവസാനമായത്.
മോസ്കോ: ലോകകപ്പില് ഗ്രൂപ്പ് ഡിയില് ക്രൊയേഷ്യ- അര്ജന്റീന മത്സരത്തിന്റെ ആദ്യ പകുതി ഗോള്രഹിത സമനിലയില്. ഇരു ടീമുകളും സുവര്ണാവസരങ്ങള് നഷ്ടപ്പെടുത്തിയ ആദ്യ പകുതിക്കാണ് അവസാനമായത്. നേരത്തെ മൂന്ന് മാറ്റങ്ങളുമായിട്ടാണ് അര്ജന്റീന ഇറങ്ങിയത്.
അഞ്ചാം മിനിറ്റില് തന്നെ ക്രൊയേഷ്യ മുന്നിലെത്തുമെന്ന് തോന്നിച്ചു. സ്ട്രേക്കര് മരിയോ മാന്ഡുസിച്ചിന്റെ ഷോട്ട് അര്ജന്റൈന് ഗോള് കീപ്പര് കബല്ലേരൊ തട്ടിയകറ്റി. 12ാം മിനിറ്റില് അര്ജന്റീനയ്ക്ക് പാതി അവസരം ലഭിച്ചു. പെരസ് നല്കിയ പാസിലേക്ക് മെസി എത്തുമ്പൊഴേക്കും സമയം വൈകിയിരുന്നു.
30 മിനിറ്റില് പെരസിന് ലഭിച്ച് താരം പാഴാക്കി. പോസ്റ്റില് ഗോള് കീപ്പര് പോലും ഇല്ലാതെ നില്ക്കുമ്പോള് പെരസ് തൊടുത്ത ഷോട്ട് പുറത്തേക്ക് പോയി. തൊട്ടുപിന്നാലെ ക്രൊയേഷ്യയുടെ ഗോള് ശ്രമം ഇത്തവണയും മാന്ഡ്സുകിച്ച് തന്നെയായിരുന്നു ഗോളിന് അടുത്തെത്തിയത്. ലോവ്റെന്റെ വളഞ്ഞുവന്ന് ക്രോസില് മാന്ഡ്സുകിച്ച് ഡൈവിങ് ഹെഡ്ഡറിന് ശ്രമിച്ചെങ്കിലും പന്ത് പുറത്തേക്ക്. അധികം വൈകാതെ ആദ്യ പകുതിക്ക് അവസാനമായി.
