ആചാരങ്ങള്‍ മാറ്റാനാകില്ല ജയില്‍ മേധാവിയെ തള്ളി ക്ഷേത്രഭരണസമിതി
തിരുവനന്തപുരം: കുത്തിയോട്ടത്തെ വിമര്ശിച്ചുള്ള ജയില് മേധാവിയുടെ വിമര്ഷനത്തെ തള്ളി ആറ്റുകാല് ക്ഷേത്രഭരണ സമിതി. ആചാരങ്ങള് മാറ്റാനാകില്ലെന്നും പതിവ് പോലെ ഇക്കുറിയും കുത്തിയോട്ടം നടത്തുമെന്നും ക്ഷേത്ര സമിതി വ്യക്തമാക്കി. ആറ്റുകാല് പൊങ്കാലയ്ക്കുള്ല ഒരുക്കങ്ങള് പുരോഗമിക്കവേയായിരുന്നു ജയില മേധാവി ആര്.ശ്രീലേഖയുടെ വിമര്ശനം.
ആറ്റുകാലില് ആൺകുട്ടികളുടെ വഴിപാടായി നടത്തുന്ന കുത്തിയോട്ടം ബാലപീഡനമാണെന്നും ഭക്തിയുടെയും വിശ്വാസത്തിന്റെയും മറവില് നടക്കുന്നത് ക്രിമിനല് കുറ്റമാണെന്നും ആയിരുന്നു ജയില് മേധാവിയുടെ വിമര്ശനം. ആചാരം നിര്ത്തും വരെ ഇനി പൊങ്കാല ഇടില്ലെന്നും ആര് ശ്രീലേഖ ബ്ലോഗീലൂടെ തുറന്നടിച്ചിരുന്നു.
