ധാക്ക: ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ പടിഞ്ഞാറന്‍ ബംഗ്ലാദേശില്‍ ഹിന്ദു സന്യാസിയെ ക്രൂരമായി കൊലപ്പെടുത്തി. 70 വയസുകാരനായ ആനന്ദ് ഗോപാല്‍ ഗാംഗുലി എന്ന സന്യാസിയാണു കൊല്ലപ്പെട്ടത്. ജെനിഥ ജില്ലയിലെ നോല്‍ഡന്‍ഗ ഗ്രാമത്തിലാണു ക്രൂരത അരങ്ങേറിയത്.
ആനന്ദ് ഗോപാല്‍ ഗാംഗുലിയുടെ തലയും ഉടലും വേര്‍പെട്ട നിലയിലായിരുന്നു മൃതദേഹം. ഒരു കുടുംബത്തില്‍ പ്രാര്‍ഥന നടത്താന്‍ പോകവെയാണു സന്യാസിയെ ഭീകരര്‍ ആക്രമിച്ചത്. കഴിഞ്ഞ മാസം ബുദ്ധസന്യാസിയും മൃഗീയമായി കൊല്ലപ്പെട്ടിരുന്നു.
