ഞങ്ങള്‍ താടി വളര്‍ത്തും... മീശ വളര്‍ത്തും, തലസ്ഥാനത്ത് ഒരു താടിക്കൂട്ടായ്മ

തിരുവനന്തപുരം: സംസ്ഥാനത്തെ താടിക്കാർ തിരുവനന്തപുരത്ത് ഒത്തുചേർന്നു. താടിക്കാരുടെ സംഘടനയായ കേരള ബിയേർഡ് സൊസൈറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. താടി വച്ചവര്‍ നേരിടുന്ന പ്രശ്നങ്ങളും സംഗമത്തില്‍ ചര്‍ച്ചയായി.ഇത് ഫോർട്ട് കൊച്ചിക്കാരൻ നിവിൻ അഗസ്റ്റിൻ, നിവിന് താടി മാത്രമല്ല, ചുണ്ടൻ വള്ളം പോലത്തെ മീശയും ഉണ്ട്. താടിയെന്നാല്‍ നിവിന് സ്വന്തം ഭാര്യയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

താടിവച്ചരോട് സമൂഹത്തിന് ഉണ്ടായിരുന്ന കാഴ്ചപ്പാടാണ് ഇത്തരമൊരു സംഘടനയ്ക്ക് പിന്നിൽ. താടിക്കാരോട് സ്ത്രീകൾക്ക് അൽപം ഇഷ്ടം കൂടുതാലാണെന്ന് പറയുന്നു അനസ്. താടിക്കാരെ സംഘടിപ്പിക്കുന്നതിനൊപ്പം ജീവകാരുണ്യ രംഗത്തും സംഘടന സജീവമാണ്. തിരുവവന്തപുരത്ത് നടന്ന സംഗമത്തില്‍
400 പേർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി രക്തദാന ക്യാംപും നടന്നു.