അബുദാബി: എട്ടാമത് ഭരത് മുരളി നാടകോത്സവത്തിന് അബുദാബിയില്‍ തിരശീല ഉയര്‍ന്നു. ജനുവരി പതിമൂന്ന് വരെ നീണ്ടുനില്‍ക്കുന്ന നാടകോത്സവത്തില്‍ 12 നാടകങ്ങള്‍ മത്സരിക്കും.
കേരളത്തിന് പുറത്ത് അരങ്ങേറുന്ന ഏറ്റവും വലിയ മലയാള നടകോത്സവമായ ഭരത് മുരളി നാടകോത്സവത്തിന് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ തിരശ്ശീല ഉയര്‍ന്നു. ഇരുപതു ദിവസം നീണ്ടുനില്‍ക്കുന്ന മേള നാടക സംവിധാകന് ഇബ്രാഹിം വേങ്ങര ഉദ്ഘാനം ചെ്തു.
യു.എ.ഇയുടെ വിവിധ പ്രവശ്യകളില്‍ നിന്നുള്ള 12 നാടകങ്ങളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഗള്‍ഫിലെ നാടകരംഗത്തും ഏറെ ശ്രദ്ധേയരായ സംവിധായകരുടെ സംവിധാനത്തിലാണ് ഓരോ നാടകങ്ങളും അരങ്ങേറുന്നത്.
നരേഷ് കോവിലിന്റെ സംവിധാനത്തില്‍ തീരം ദുബൈ അവതരിപ്പിക്കുന്ന ‘രണ്ട് അന്ത്യരംഗങ്ങളാണ്' മത്സരത്തിലെ ആദ്യനാടകം. എല്ലാ ദിവസവും രാത്രി 8:30ന് ആരംഭിക്കുന്ന നാടകോത്സവം ജനുവരി 13 വരെ നീണ്ടു നില്ക്കും. 13 ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ വെച്ച് വിധിപ്രഖ്യാപനവും സമ്മാനദാനവും നടക്കും.
മികച്ച നാടകത്തിനു ഭരത് മുരളി സ്മാരക എവര്‍ റോളിങ്ങ് ട്രോഫിയും, മികച്ച സംവിധായകന് അശോകന് കതിരൂര്‍ സ്മാരക ട്രോഫിയുമായിരിക്കും നല്‍കുക. ആസ്വാദക സാന്നിധ്യകൊണ്ട് പോവര്ഷങ്ങളില് ഭരത് മുരളി നാടകോത്സവം ഏറെ ശ്രദ്ധ നേടിയിരുന്നു.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Oct 5, 2018, 2:26 AM IST
Post your Comments