എന്നാല്‍ ബി ജെ പി ഓഫീസുകൾക്ക് സംരക്ഷണം നൽകാൻ കഴിയാത്തവരാണ് മധ്യപ്രദേശിലെ പ്രതിഷേധത്തെ കുറ്റപ്പെടുത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ തിരിച്ചടിച്ചു.

ഭോപ്പാലില്‍ ഒരു കാരണവുമില്ലാതെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയായ തനിക്കെതിരെ പ്രതിഷേധം കാഴ്ചവെച്ചത്. ഇവരെ നിയന്ത്രിക്കുന്നതിന് പൊലീസിൻറെ ഭാഗത്തു നിന്നു ഒരു നടപടിയും ഉണ്ടായില്ല. പകരം മുഖ്യമന്ത്രിയെ തടയാനാണ് പൊലീസ് ശ്രമിച്ചതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. ഏറ്റവും സംഘര്‍ഷമുളള സമയത്തു പോലും കേന്ദ്രആഭ്യന്തരമന്ത്രി രാജ്വനാഥ് സിംഗിന് കണ്ണൂരിലെ പാര്‍ടിഗ്രാമങ്ങളില്‍ വന്നുപോകാൻ കഴിഞ്ഞു. രണ്ടു സംസ്കരാങ്ങള്‍ തമ്മിലുളള വ്യത്യാസമാണ് ഭോപ്പാലില്‍ കണ്ടതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിക്കു മറുപടിയുമായി ബിജെപി അധ്യക്ഷൻ കുമ്മനം രാജേശഖരൻ രംഗത്തെത്തി. മുഖ്യമന്ത്രിക്ക് പരിപാടി നടക്കുന്ന സ്‌ഥലത്തേക്ക് പോകാൻ സംരക്ഷണം നൽകാമെന്ന് മധ്യപ്രദേശ് പൊലീസ് പറഞ്ഞതാണ്. ഈ സംരക്ഷണം വേണ്ടെന്ന് മുഖ്യമന്ത്രി തന്നെയാണ് അറിയിച്ചതെന്നും കുമ്മനം ആരോപിച്ചു. സംഭവത്തില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് സിപിഐമ്മിൻറെ തീരുമാനം.