ബൈക്ക് അമിത വേഗതയിൽ ആയിരുന്നുവെന്നും നാട്ടുകാർ പറയുന്നു.

കൊല്ലം: ഇടിച്ച ബൈക്കിന്റെ കമ്പി തുളച്ചുകയറി 59 കാരന് ദാരുണാന്ത്യം. തുകലശ്ശേരി സ്വദേശി ബെന്നിയാണ് മരിച്ചത്. തിരുവല്ല നഗരത്തിൽ ഇന്നലെ രാത്രിയാണ് അതിദാരുണമായ അപകടം ഉണ്ടായത്. ബെന്നി സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ച ബൈക്കിൻ്റെ മിറർ സ്ഥാപിച്ചിരുന്ന കമ്പിയാണ് നെഞ്ചിൽ തുളച്ചു കയറിയത്. ബൈക്ക് അമിത വേഗതയിൽ ആയിരുന്നുവെന്നും നാട്ടുകാർ പറയുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ ബെന്നി മരിച്ചു. ഓടിക്കൂടിയ നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

YouTube video player