മുംബൈ: മഹാരാഷ്ട്രയില്‍ രണ്ട് കടുവകള്‍ക്ക് മുന്നില്‍ പെട്ട് ബൈക്ക് യാത്രികര്‍. നാല് മിനുട്ടോളം രണ്ട് കടുവകള്‍ക്കിടയില്‍ പെട്ടുപോയ യുവാക്കളുടെ വീഡിയോ തൊട്ട് മുമ്പില്‍ കാറിലുണ്ടായിരുന്നവരാണ് പകര്‍ത്തിയത്. എന്ത് ചെയ്യണമെന്നറിയാതെ തരിച്ച് നിന്നുപോയ ഇവര്‍ക്ക് കാറിലുളളവര്‍ നിര്‍ദ്ദേശം നല്‍കി. ഇത് അനുസരിച്ച് വാഹനമെടുക്കാനോ യാത്ര തുടരാനോ ഇവര്‍ മുതിര്‍ന്നില്ല. മിനുട്ടുകള്‍ അവിടെത്തന്നെ നിന്നതിന് ശേഷം കടുവകള്‍ തിരിച്ച് നടന്നു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക

