നോട്ടിസ് വരട്ടെയെന്ന് രേണുക ചൗധരി
ദില്ലി: കോ ൺഗ്രസ് എംപി രേണുക ചൗധരിക്കെതിരെ അവകാശലംഘനത്തിന് നോട്ടിസ് നൽകാൻ ബിജെപി.പാർലമെൻ്റിൽ നായയുമായത്തിയ സംഭവത്തിലെ പ്രതികരണത്തിലാണ് നീക്കം.കുരയ്ക്കുകയും കടിക്കുകയും ചെയ്യുന്ന അകത്തിരിക്കുന്നവരേക്കാൾ ഭേദമാണ് നായയെന്നായിരുന്നു പ്രതികരണം.തുടർന്ന് നായയുടെ ശബ്‌ദം അനുകരിച്ച് പ്രതികരിക്കുകയും ചെയ്തിരുന്നു
നോട്ടിസ് വരട്ടെയെന്ന് രേണുക ചൗധരി പ്രതികരിച്ചു.ദില്ലി മലിനീകരണ വിഷയത്തിൽ പ്രതിപക്ഷം ഇന്ന് പാർലമെൻ്റിൽ പ്രതിഷേധിക്കും.പുതിയ തൊഴിൽകോഡ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ്.


