രാഹുലിന്‍റെ പരാമര്‍ശം ബിജെപി പ്രവര്‍ത്തകരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ബിജെപി നേതാവ്  

ദില്ലി: നരേന്ദ്ര മോദിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് . ബിജെപി നേതാവ് ഷലബ് മണി തൃപ്തിയാണ് മാനനഷ്ടക്കേസ് കൊടുത്തിരിക്കുന്നത്. ദില്ലിയില്‍ നടന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ യോഗത്തില്‍ മോദിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ രാഹുല്‍ നടത്തിയെന്നാണ് ആരോപനം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നീരവ് മോദിയും ലളിത് മോദിയും നരേന്ദ്ര മോദിയും തമ്മില്‍ സാമ്യങ്ങളുണ്ടെന്ന് യോഗത്തില്‍ രാഹുല്‍ പ്രസ്താവിച്ചിരുന്നെന്ന് തൃപതി പറയുന്നു. അഴിമതിക്ക് പര്യയായമായി നരേന്ദ്ര മോദി മാറിയെന്നും രാഹുല്‍ ആരോപിച്ചു. ഇത് ബിജെപി പാര്‍ട്ടി പ്രവര്‍ത്തകരുടെയും ഈ രാജ്യത്തെ ജനങ്ങളുടെയും വികാരത്തെ വ്രണപ്പെടുത്തിയതായും അതിനാല്‍ താന്‍ മാനനഷ്ടക്കേസ് കൊടുത്തെന്നും തൃപ്തി പറഞ്ഞു.ഏപ്രില്‍ അഞ്ചിന് വാദം കേള്‍ക്കാന്‍തുടങ്ങുമെന്നാണ് തൃപതി പറഞ്ഞത്.