രാഹുല്‍ ഗാന്ധിയുടെ ആലിംഗനം വിമര്‍ശിച്ച് നേതാക്കള്‍ ചിപ്കോ സമരമെന്ന് രാജ്നാഥ് സിംഗ്
ദില്ലി: അവിശ്വാസ പ്രമേയ ചര്ച്ചയ്ക്കിടയിലെ രാഹുല് ഗാന്ധിയുടെ പെരുമാറ്റത്തെ വിമര്ശിച്ച് സ്പീക്കര് സുമിത്ര മഹാജന്. രാഹുല് മാന്യത പാലിക്കണം. പ്രധാനമന്ത്രി സ്ഥാനത്തിന്റെ അന്തസ്സ് പാലിക്കണം. പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചത് ശരിയായില്ലെന്നും സുമിത്രാ മഹാജന് പറഞ്ഞു.
രാഹുലിന്റേത് ചിപ്കോ സമരമെന്ന് മറുപടി പ്രസംഗത്തില് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് വിമര്ശിച്ചു. രാഹുലിന്റേത് കുട്ടിക്കളിയെന്നും സഭാ ചട്ടങ്ങള് ലംഘിക്കുന്ന പെരുമാറ്റമെന്നും പാര്ലമെന്ററികാര്യ മന്ത്രി അനന്ത് കുമാര് പറഞ്ഞു.
അവിശ്വാസ പ്രമേയ പ്രസംഗത്തിനിടെ രാഹുല് പ്രധാനമന്ത്രിയുടെ സീറ്റിനടുത്തെത്തി അദ്ദേഹത്തോട് എഴുനേല്ക്കാന് ആവശ്യപ്പെട്ടിരുന്നു. എന്നാല് മോദി ഇത് എതിര്ത്തതോടെ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് മടങ്ങാന് തുടങ്ങി. ഇതോടെ രാഹുലിനെ തിരിച്ച് വിളിച്ച മോദി അദ്ദേഹത്തിന് കൈ കൊടുക്കുകയും തമ്മില് സംസാരിക്കുകയും ചെയ്തിരുന്നു.
ശേഷം മടങ്ങിയെത്തി രാഹുൽ പ്രംസംഗം തുടര്ന്നെങ്കിലും സ്പീക്കര് മൈക്ക് നല്കിയില്ല. സഭയ്ക്ക് ചില നിയമങ്ങളുണ്ടെന്ന ഓര്മ്മപ്പെടുത്തി. നാടകീയ നീക്കത്തെ പ്രോല്സാഹിപ്പിച്ച പ്രതിപക്ഷ ബഞ്ചിനെ നോക്കി കണ്ണിറുക്കിയ രാഹുലിന്റെ വീഡിയോ ഇപ്പോള് സോഷ്യല് മീഡിയയില്സ വൈറലാണ്.
