രണ്ട് ദിവസം മുൻപുണ്ടായ ബോട്ടപകടത്തിൽ കാണാതായ ആളുടേതാണോ മൃതദേഹം എന്ന് പരിശോധിച്ചു വരികയാണ്. 

കൊച്ചി: മുനമ്പം ഉൾക്കടലിൽ യുവാവിന്റെ  മൃതദേഹം കണ്ടെത്തി. മുനമ്പം ഹാർബറിൽ നിന്നു  മത്സ്യബന്ധനത്തിനു പോയവർ ആണു മൃതദേഹം കണ്ടത്.

മത്സ്യബന്ധനത്തിനിടെ തൊഴിലാളികളുടെ വലയിൽ മൃതദേഹം കുടുങ്ങുകയായിരുന്നു.  രണ്ട് ദിവസം മുൻപുണ്ടായ ബോട്ടപകടത്തിൽ കാണാതായ ആളുടേതാണോ മൃതദേഹം എന്ന് പരിശോധിച്ചു വരികയാണ്.