ഒരാള്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്​നാട്​ മുഖ്യമന്ത്രി ഇടപ്പാടി പളനിസാമിയുടെയും നടൻ രജനീകാന്തി​​ന്‍റെയും വീടുകളിൽ ബോംബ്​ വച്ചതായി അറിയിച്ച് അജ്ഞാത സന്ദേശം. ശനിയാഴ്ച രാത്രിയോടെയാണ് സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ സന്ദേശം ലഭിച്ചത്. പൊയസ് ഗാര്‍ഡനിലെ രജനികാന്തിന്‍റെ വസതിയിലും മുഖ്യമന്ത്രിയുടെ ഗ്രീന്‍വേയ്സ് റോഡിലെ ഔദ്യോഗിക വസതിയിലും ബോംബുവച്ചെന്നായിരുന്നു സന്ദേശം. 

ഉടന്ർ തന്നെ ചെന്നൈയില്‍നിന്ന് ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതോടെ സന്ദേശം വ്യാജമാണെന്ന്​ വ്യക്​തമായി. ഫോൺ നമ്പർ പിന്തുടർന്ന പൊലീസ് പ്രതിയെ പിടികൂടി. ഇരുപത്തിയെന്നുകാരന്‍ പി. ഭുവനേശ്വരനെയാണ് പൊലീസ്​ പിടികൂടിയത്. 

അടുത്തിടെ, പുതുച്ചേരി മുഖ്യമന്ത്രിക്ക്​​ നേരെയും ഇയാൾ ബോംബ്​ ഭീഷണി മുഴക്കിയിരുന്നു. ചെന്നൈയിലെ കിൽപൗക്ക്​ സർക്കാർ ആശുപത്രിയിൽ വിഷാദ രോഗത്തിന്​ ചികിത്​സയിലാണ്​ ഭുവനേശ്വർ. അന്തരിച്ച മുഖ്യമന്ത്രി ​ജയലളിതയുടെ വീട്ടിൽ ബോംബുവെച്ചെന്ന്​ വ്യാജ സ​ന്ദേശം നൽകിയതിന്​ 2013ലും ഭുവനേശ്വരിനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു.