മധ്യപ്രദേശിലെ എല്ലാ മന്ത്രിമാരുടേയും 'ബോസ്' താനാണെന്നും കാരണം ബിഎസ്പിയാണ് കോൺഗ്രസിനെ പിന്തുണച്ചിരിക്കുന്നതെന്നും രാമാബായ് പറഞ്ഞു. ദാമോയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രമാബായി.
ഇൻഡോർ: മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെതിരെ ഭീഷണിയുമായി ബഹുജൻ സമാജ് വാദി പാർട്ടി എംഎൽഎ രാമാബായ് സിംഗ്. മധ്യപ്രദേശിലെ എല്ലാ മന്ത്രിമാരുടേയും 'ബോസ്' താനാണെന്നും കാരണം ബിഎസ്പിയാണ് കോൺഗ്രസിനെ പിന്തുണച്ചിരിക്കുന്നതെന്നും രാമാബായ് പറഞ്ഞു. ദാമോയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രമാബായി.
ഒരു മന്ത്രിയായൽ നന്നായി പ്രവർത്തിക്കും. മന്ത്രിയായില്ലെങ്കിൽപ്പോലും താൻ നന്നായി പ്രവർത്തിക്കും. ബിഎസ്‍പി എംഎൽഎമാരാണ് എല്ലാ മന്ത്രിമാരുടേയും ബോസ്. കാരണം ഞങ്ങളാണ് ഈ സർക്കാർ ഉണ്ടാക്കാൻ സഹായിച്ചതെന്നും രമാബായി കൂട്ടിച്ചേർത്തു.
മധ്യപ്രദേശിൽ ശക്തമായ സർക്കാർ വേണമെങ്കിൽ കോൺഗ്രസ് എല്ലാരേയും സന്തോഷിപ്പിക്കണമെന്ന രാമബായുടെ മുൻ പ്രസ്താനവ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. കോൺഗ്രസ് സീറ്റ് തന്നിട്ടില്ലെങ്കിൽ ഞാൻ മാത്രമല്ല മറ്റുള്ളവരും എതിർക്കുമെന്നും രമാബായി പറഞ്ഞു.
2018ലെ മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ അന്തിമ ഫലം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയായി. 230 മണ്ഡലങ്ങളുള്ള മധ്യപ്രദേശില്‍ 114 സീറ്റിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. 109 സീറ്റ് ബിജെപിക്കും രണ്ട് സീറ്റ് ബിഎസ്പിക്കും ഒരു സീറ്റില്‍ എസ്‍പിക്കും നാല് സീറ്റ് സ്വതന്ത്രര്‍ക്കുമാണ് ലഭിച്ചത്. കേവല ഭൂരിപക്ഷത്തിന് 116 സീറ്റുകളാണ് വേണ്ടത്. അതിനാല്‍ എസ്പി, ബിഎസ്പി എന്നിവരുമായി ചേര്‍ന്ന് കോൺഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.
