യുപിയിലെ മൈന്‍പുരിയിലുണ്ടായ ബസ് അപകടത്തില്‍ 17 പേർ മരിച്ചു അമിത വേഗതയിലെത്തിയ ബസ് ഡിവൈഡറില്‍ ഇടിച്ച്‌ മറിയുകയായിരുന്നു

മൈന്‍പുരി: യുപിയിലെ മൈന്‍പുരിയിലുണ്ടായ ബസ് അപകടത്തില്‍ 17 പേർ മരിച്ചു. 25 പേര്‍ക്ക് ​ഗുരുതരമായി പരിക്കേറ്റു. അമിത വേഗതയിലെത്തിയ ബസ് ഡിവൈഡറില്‍ ഇടിച്ച്‌ മറിയുകയായിരുന്നു. എഴുപതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ജയ്പൂരില്‍ നിന്നും ഫറൂഖാബാദിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിലായത്.

പുലര്‍ച്ചെ അഞ്ചരയ്ക്കായിരുന്നു അപകടം. ബസ് ഡ്രൈവര്‍ക്ക് ഇടതുകാല്‍ നഷ്ടമായി. സൈഫൈയിലെ ആശുപത്രിയില്‍ ചികില്‍സയിലാണ് ഡ്രൈവര്‍. കൂലിപ്പണിക്കാരായ യാത്രക്കാരായിരുന്നു ബസില്‍ ഭൂരിഭാഗവും ഉണ്ടായിരുന്നത്. 16 പേർ അപകടസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി. 

മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് യോ​ഗി ആദിത്യനാഥ് പറഞ്ഞു. പരിക്കേറ്റവരുടെ ​കുടുംബത്തിന് 50,000 രൂപ നൽകുമെന്നും അദ്ദേഹം പറഞ്ഞു.